വ്യാപം അഴിമതി; സുപ്രീം കോടതി 634 ഡോക്ടര്‍മാരുടെ ബിരുദം റദ്ദാക്കി

2008-12 കാലത്ത് എം.ബി.ബി.എസ് നേടിയവരുടെ ബിരുദമാണ് റദ്ദാക്കിയത്.

വ്യാപം അഴിമതി; സുപ്രീം കോടതി 634 ഡോക്ടര്‍മാരുടെ ബിരുദം റദ്ദാക്കി

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി 634 ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബിരുദം റദ്ദാക്കി. വ്യാജ മാര്‍ഗത്തിലൂടെ എം.ബി.ബി.എസ് നേടിയ മധ്യപ്രദേശിലെ ഡോക്ടര്‍മാരുടെ ബിരുദമാണ് റദ്ദാക്കിയത്. കടുത്ത നിയമലംഘനമാണ് നടന്നതെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍, ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2008-12 കാലത്ത് എം.ബി.ബി.എസ് നേടിയവരുടെ ബിരുദമാണ് റദ്ദാക്കിയത്.

മധ്യപ്രദേശില്‍ വ്യാപം ബോര്‍ഡ് നടത്തിയ പ്രവേശന-ഉദ്യോഗസ്ഥ പരീക്ഷകളില്‍ നിരവധി രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും ആള്‍മാറാട്ടം നടത്തിയ പരീക്ഷാര്‍ത്ഥികളും ചേര്‍ന്ന് പരീക്ഷാ ക്രമക്കേടുകളും അഴിമതിയുമാണ് വ്യാപം അഴിമതി എന്ന പേരിലറിയപ്പെടുന്നത്.
മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ (മധ്യപ്രദേശ് പ്രഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്) എന്നതിന്റെ ഹിന്ദിയിലെ ചുരുക്കപ്പേരാണ് വ്യാപം