'ഇനിയൊരു തവണ കൂടി സദാചാര ആക്രമണമുണ്ടായാല്‍ എസ്.എഫ്.ഐയെ ഞാന്‍ തീര്‍ക്കും'; യുവാവിന്റെ 'ഭീഷണി' വൈറലാകുന്നു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സദാചാര ആക്രമണമുണ്ടായ സാഹചര്യത്തില്‍ താന്‍ സര്‍ക്കാര്‍ ജോലി രാജി വയ്ക്കുമെന്നും ഇയാള്‍ പറയുന്നു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ സദാചാര ഗുണ്ടായിസം നടത്തിയതിനെതിരെ രംഗത്തുവന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. ഇനിയൊരു തവണ കൂടി എസ്.എഫ്.ഐ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ പിന്നെ ആ സംഘടന ചരിത്രമാകുമെന്നാണ് നസി അഷ്‌റഫ് എന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോയില്‍ 'ഭീഷണിപ്പെടുത്തുന്നത്'. 'ഞാനും ഒരു സഖാവാണ്. ആദ്യ കമ്യൂണിസ്റ്റ് സമ്മേളനം നടന്ന ആക്കിലപ്പറമ്പിലാണ് എന്റെ വീട്. എസ്.എഫ്.ഐയെക്കാള്‍ ഉച്ചത്തില്‍ മുഷ്ടി ചുരുട്ടാനും കൈയും കാലും വെട്ടാനും ഞങ്ങള്‍ക്കുമറിയാം. എസ്.എഫ്.ഐ കീടങ്ങള്‍ ഒരു തവണ കൂടി കുരച്ചാല്‍ അതോടെ എസ്.എഫ്.ഐ തീര്‍ന്നു.
നിയമത്തിന്റെ വഴിക്കെങ്കില്‍ അങ്ങനെ. അതല്ലെങ്കില്‍ അങ്ങനെ' ഇയാള്‍ പറയുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സദാചാര ആക്രമണമുണ്ടായ സാഹചര്യത്തില്‍ താന്‍ ഗവണ്‍മെന്റ് ജോലി രാജിവയ്ക്കുമെന്നും ഇയാള്‍ പറയുന്നു. തന്നെ എന്തെങ്കിലും ചെയ്യാന്‍ ധൈര്യമുള്ളവര്‍ ഉണ്ടെങ്കില്‍ നേരിട്ട് വരാനും സ്വന്തം പേര് പറഞ്ഞ് നസി വെല്ലുവിളിക്കുന്നുണ്ട്. തങ്ങളുടെ നേതാക്കളോട് നസി ആരാണെന്ന് ചോദിച്ചു നോക്കിയാല്‍ അവര്‍ പറഞ്ഞുതരുമെന്നും ഇയാള്‍ എസ്.എഫ്.ഐയോട് പറയുന്നു.

Read More >>