അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസം നേരിട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ അഴീക്കല്‍ ബീച്ചിലെത്തിയ സുഹൃത്തുക്കളായിരുന്ന അനീഷും പെണ്‍സുഹൃത്തും സദാചാര പൊലീസിംഗിന് ഇരയായത്.

അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസം നേരിട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

അഴീക്കല്‍ ബീച്ചില്‍ വച്ച് സദാചാര ഗുണ്ടായിസം നേരിട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ അഴീക്കല്‍ ബീച്ചിലെത്തിയ സുഹൃത്തുക്കളായിരുന്ന അനീഷും പെണ്‍സുഹൃത്തും സദാചാര പൊലീസിംഗിന് ഇരയായത്.

അനീഷിന്റെയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ സംഘം അതിനുള്ളിലെ സിം കാര്‍ഡുകള്‍ വെള്ളത്തിലെറിയുകയും ഇരുവരെയും അപമാനിക്കുന്ന തരത്തില്‍ വിഡീയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഈ കേസില്‍ അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അഭിലാഷ് എന്ന സുഭാഷ് (33), കായംകുളം എരുവ മണലൂര്‍ തറയില്‍ ധനീഷ് (30), അഴീക്കല്‍ മീനത്ത് പുതുവല്‍ വീട്ടില്‍ ബിജു (42) എന്നിവറെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ അനീഷിന്റെ ആത്മഹത്യ.

Read More >>