ബിജെപി- ബിഡിജെഎസ് ബന്ധത്തിനു ദയനീയ പരിസമാപ്തി; നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപിയുമായി ഇനി ബന്ധമില്ലെന്നു വെള്ളാപ്പള്ളി

വാഗ്ദാന ലംഘനങ്ങളാണ് ബിജെപി- ബിഡിജെഎസ് ബന്ധത്തിനുള്ളില്‍ വിള്ളല്‍ വീഴ്ത്തിയതെന്നാണ് സൂചന. ഇക്കാര്യം അഭിമുഖത്തില്‍ വെള്ളാപ്പള്ളി സൂചിപ്പിക്കുന്നുമുണ്ട്. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരു നല്‍കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പുനല്‍കിയതാണെന്നും എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി- ബിഡിജെഎസ് ബന്ധത്തിനു ദയനീയ പരിസമാപ്തി; നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപിയുമായി ഇനി ബന്ധമില്ലെന്നു വെള്ളാപ്പള്ളി

ബിജെപിയുമായി ഇനി ബന്ധമില്ലെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ബിജെപിയുമായി ചേര്‍ന്ന് ബിഡിജെഎസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്തുവച്ച്  മംഗളം ദിനപത്രത്തിനു നല്‍കിയ പ്രസ്താവനയിലാണു വെള്ളാപ്പള്ളി ഇക്കാര്യങ്ങൾ പറഞ്ഞത്.

എല്ലാ കാര്യത്തിലും സ്വന്തം തീരുമാനങ്ങളാണ് ബിജെപി കൈക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ ബിജെപിക്കും ബിഡിജെഎസ്സിനും മനസുകൊണ്ടുപോലും ഒന്നിക്കാനായിട്ടില്ല. അവര്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ താല്‍പ്പര്യമില്ല എന്നുള്ളതാണ് സത്യം. ഈ നിലയില്‍ ഈ ബന്ധം മുന്നോട്ടു പോകില്ലെന്നു ഉറപ്പാണ്- വെള്ളാപ്പള്ളി പ്രസ്താവനയിൽ പറയുന്നു.

വാഗ്ദാന ലംഘനങ്ങളാണ് ബിജെപി- ബിഡിജെഎസ് ബന്ധത്തിനുള്ളില്‍ വിള്ളല്‍ വീഴ്ത്തിയതെന്നാണ് സൂചന. ഇക്കാര്യം അഭിമുഖത്തില്‍ വെള്ളാപ്പള്ളി സൂചിപ്പിക്കുന്നുമുണ്ട്. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരു നല്‍കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പുനല്‍കിയതാണെന്നും എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഷയത്തില്‍ ബിജെപിയുടേത് പിന്നാക്ക വിരുദ്ധ നിലപാടാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജനാധിപത്യ രാഷ്ട്രസഭാ പാർട്ടി നേതാവ് സികെ ജാനവും ബിജെപിയെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. വാഗ്ദാനം നൽകിയവർ അതുനടപ്പാക്കാതിരുന്നാൽ അതനെപ്പറ്റിയുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്നും ജാനുപറഞ്ഞിരുന്നു.

Read More >>