വാഴക്കാട് അസോസിയേഷന്‍ ഖത്തറിന്റെ പ്രവാസി കൂട്ടായ്മ

മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്ത് നിവാസികളായ ഖത്തര്‍ പ്രവാസിമലയാളികളാണ് ആഘോഷങ്ങള്‍ക്കായി ഇവിടെ ഒത്തുകൂടിയത്.

വാഴക്കാട് അസോസിയേഷന്‍ ഖത്തറിന്റെ പ്രവാസി കൂട്ടായ്മ

ഖത്തര്‍ ദേശീയ സ്പോര്‍ട്സ് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടു വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (VAQ)യുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികളുടെ കൂട്ടായ്മ ജുമാലിയ ഫാമിലി റിസോര്‍ട്ടില്‍ വച്ചു നടന്നു.

മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്ത് നിവാസികളായ ഖത്തര്‍ പ്രവാസിമലയാളികളാണ് ആഘോഷങ്ങള്‍ക്കായി ഇവിടെ ഒത്തുകൂടിയത്. രാവിലെ 8 മണിക്ക് ആരംഭിച്ച കലാ-കായിക മത്സരങ്ങളില്‍ പുരുഷന്മാരുടെയും, സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം കൊണ്ട് മികച്ച ജനപങ്കാളിത്തമുണ്ടായിരുന്നു.


വിഎകെ പ്രസിഡന്റ്‌ ടി.പി.അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച പ്രസ്തുത യോഗം റഷീദ് അഴീകോട് പരിപാടി ഉത്ഘാടനം ചെയ്തു. ഭാരത്തിന്റെ വിദ്യാഭ്യാസ-കല-സാംസ്കാരിക മേഖലയില്‍ വാഴക്കാട് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നും വരുന്ന തലമുറയ്ക്ക് ഇവര്‍ പ്രചോദനമാകും എന്നും ഇദ്ദേഹം ഉത്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

വിഎകെ ജനറല്‍സെക്രട്ടറി കെ.സുഹൈല്‍, ട്രഷറാര്‍ ഷംവില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആര്‍.പി.ഹാരിസ്, കെ.കെ.സിദ്ദിക്ക്, അബ്ദുല്‍ സത്താര്‍, ടി.കെ.ഷാജഹാന്‍, ബി.കെ.ഫവാസ്, ജൈസല്‍ എളമരം, അബ്ദുല്‍ ഖയ്യാം, ജമാലുദീന്‍, കെ.കെ.അബ്ദു, ടി.പി.അക്ബര്‍, ഡോ:ലിയാഖത്ത് അലി, ടി.കെ.ലിനീഷ് എന്നിവര്‍ കല-സാംസ്കാരിക പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

വിജയികള്‍ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി സമ്മാനിച്ചു