പ്രണയദിനത്തില്‍ കാമുകിയില്ലാതെ വിഷമിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ അന്ന് കോഴിക്കോട് കടപ്പുറത്തേക്ക് സ്വാഗതം

ബ്ലഡ്‌ ഡോണര്‍സ് കേരളയുടെ കോഴിക്കോട് യൂണിറ്റാണ് വ്യത്യസ്തമായ രീതിയില്‍ പ്രണയദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് അവര്‍ നല്‍കിയ പരസ്യം തന്നെ കൌതുകരമാണ്

പ്രണയദിനത്തില്‍ കാമുകിയില്ലാതെ വിഷമിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ അന്ന് കോഴിക്കോട് കടപ്പുറത്തേക്ക് സ്വാഗതം

പ്രണയദിനം എങ്ങനെയെല്ലാം ആഘോഷിക്കാം എന്ന് ഗൂഗിളില്‍ തിരയുന്നവര്‍ക്കുള്ള മറുപടി കോഴിക്കോടുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ പറഞ്ഞുതരും. വാലെന്റൈൻസ്‌ ഡേയിൽ കാമുകിയില്ലാതെ വിഷമിക്കുന്നവര്‍ക്കുള്ള ഒരു പ്രായോഗിക പോംവഴി നിര്‍ദ്ദേശിക്കുന്നതു വഴി ഇവര്‍ ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകുകയാണ്.

ബ്ലഡ്‌ ഡോണര്‍സ് കേരളയുടെ കോഴിക്കോട് യൂണിറ്റാണ് വ്യത്യസ്തമായ രീതിയില്‍ പ്രണയദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് അവര്‍ നല്‍കിയ പരസ്യം ഇങ്ങനെ

വാലെന്റൈൻസ്‌ ഡേയിൽ കാമുകിയില്ലാതെ വിഷമിക്കുകകയാണോ നിങ്ങൾ?

നിങ്ങളുടെ പ്രണയം പൂവണിയാതെ പോകും എന്നൊരു ഭയം മനസിലുണ്ടോ??

വിഷമിക്കരുത്‌, രക്തത്തിൽ ചാലിച്ച പ്രണയം ഇല്ലാതെയാവില്ല.

ചൊവ്വായ്ച്ച (14-2-17) കോഴിക്കോട് ബീച്ചിൽ വരുമോ....... അവിടെ കോഴിക്കോടിലെ *_BLOOD DONORS KERALA_* യുടെ മെമ്പർമാർ ഉണ്ടാകും.

പക്ഷേ കാമുകിക്ക്‌ പകരം കോട്ടപ്പറമ്പ് ഹോസ്പിറ്റലിന്റെ BLOOD BANK ലെ മാലാഖമാരും.കൂടെ OPPOയും

നിങ്ങളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ ഏതായാലും കുഴപ്പമില്ല.

*രക്തദാനം മഹാദാനം ആണ്.*

വാലെന്റൈൻസ്‌ ഡേയിൽ ഒരൽപ സമയം മാറ്റിവച്ചാൽ ഒരുപാട്‌ ജീവനുകൾക്ക്‌ അത് ആശ്വാസമാകും.

കഴിയുന്നോലെ ഒക്കെ കൂട്ടി വരിട്ടോ.....

അപ്പോൾ നിങ്ങളെ കാത്ത് ഞങ്ങൾ ഉണ്ടാകും ബീച്ചിൽ രാവിലെ 9 മുതൽ 3 വരെ.

*സംശയമുണ്ടെൽ വിളിച്ചോളിട്ടോ...*

*_സിറാജ് :9946636583_*
*_നജ്‌റാൻ:8907048466_*
*_ലബീബ്:9847435395_*
*_ബിജോയ്‌:8547000807_*

കോഴിക്കോട് കടപ്പുറത്ത് ഫെബ്രുവരി 14 രാവിലെ മുതല്‍ രക്തത്തിൽ ചാലിച്ച പ്രണയം സ്വീകരിക്കാന്‍ അവരവിടെ ഉണ്ടാകും. കോഴിക്കോടും സമീപപ്രദേശത്തുള്ളവര്‍ക്കും ഈ നാടിന്റെ നന്മയുടെ സാക്ഷ്യം കൂടിയായിരിക്കും ഈ പരിപാടി

രാവിലെ 10 മണിക്ക് സബ്-ജഡ്ജ് ആര്‍.എല്‍ ബൈജു ഉത്ഘാടനം ചെയ്യുന്ന പൊതുപരിപാടിയില്‍ കസബ സി.ഐ പ്രമോദ് പ്രസ് ക്ലബ് പ്രസിഡന്റ്‌ കമല്‍ വരദൂര്‍, ആര്‍.ജെ മനു, സംവിധായകന്‍ പ്രതാപന്‍ എന്നിവരുടെ എന്നിവരുടെ സാന്നിധ്യമുണ്ടാകും എന്ന് ബ്ലഡ്‌ ഡോണര്‍സ് കേരള കോഴിക്കോടിന്റെ കോഡിനേറ്റര്‍ സിറാജ് അറിയിച്ചു.

ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ നന്മയാകട്ടെ ഇവര്‍ക്കൊപ്പം കൈകോര്‍ക്കാന്‍ താല്‍പര്യമുള്ളവരുടെയും ഇത്തവണത്തെ പ്രണയദിനം!

ബ്ലഡ്‌ ഡോണര്‍സ് കേരളയുടെ ഫേസ്ബുക്ക് പേജ്