പി.വി.സിന്ധുവിന് ഡെപ്യൂട്ടി കലക്ടര്‍ പദവി നല്‍കി ആന്ധ്രാ സര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ ഒരുങ്ങുന്നു

നിലവില്‍ ഹൈദരാബാദിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരാണ് പി.വി.സിന്ധു.

പി.വി.സിന്ധുവിന് ഡെപ്യൂട്ടി കലക്ടര്‍ പദവി നല്‍കി ആന്ധ്രാ സര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ ഒരുങ്ങുന്നു

റിയോ ഒളിംപിക്‌സില്‍ ഇന്ത്യുടെ അഭിമാനമായി മാറിയ പിവി സിന്ധുവിന് ഉന്നത പദവിയുള്ള ജോലി നല്‍കി ആന്ധ്രാ സര്‍ക്കാര്‍ വാക്ക് പാലിച്ചു. റിയോയിലെ സിന്ധുവിന്റെ വെള്ളിമെഡല്‍ നേട്ടത്തിനു പിന്നാലെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഗ്രൂപ്പ്-1 ഉദ്യോഗസ്ഥയായുള്ള ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ നല്‍കിയ ജോലി സ്വീകരിക്കുവാന്‍ തങ്ങള്‍ തല്പരരാണ് എന്ന് സിന്ധുവിന്റെ അമ്മ പി.വിജയ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ വനിതാ പാര്‍ലമെന്‍ടില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ സിന്ധു ഇതുസംബന്ധിച്ച തന്റെ സമ്മതപത്രം നല്‍കുകയുണ്ടായി എന്നും വിജയ സൂചിപ്പിച്ചു. സിന്ധുവിന്റെ കരിയറിന് തടസ്സം നേരിടാത്ത ജോലിയായിരിക്കും സര്‍ക്കാര്‍ നല്‍കുക എന്നും അമ്മ പ്രതീക്ഷ പ്രകടിപ്പിച്ചു.


നിലവില്‍ ഹൈദരാബാദിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരാണ് പി.വി.സിന്ധു.

എട്ട് വര്‍ഷത്തിനുള്ളില്‍ ഐ.എ.എസ് ലഭിക്കാന്‍ കഴിയുന്ന ഡെപ്യൂട്ടി കളക്ടര്‍ പദവിയായിരിക്കും സിന്ധുവിന് ആന്ധ്രാ സര്‍ക്കാര്‍ നല്‍കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

അഭിമാനകരമായ ഒരു ജോലി വാഗ്ദാനം മാത്രമല്ല, 3 കോടി രൂപയും കൂടാതെ അമരാവതിയില്‍ ആയിരം സ്ക്വയര്‍ യാര്‍ഡ്‌ ഭൂമിയും ആന്ധ്രാ സര്‍ക്കാര്‍ താരത്തിനു നല്‍കിയിട്ടുണ്ട്.

Read More >>