ഉത്തരാഖണ്ഡില്‍ ബിജെപിയില്‍ പൊട്ടിത്തെറി; പാര്‍ട്ടിക്കെതിരെ മത്സരിക്കുന്ന 33 നേതാക്കളെ പുറത്താക്കി

ഈ ​മാ​സം 15 നാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുപിയിലെ മീററ്റില്‍ ആളില്ലാത്തതു കാരണം അമിത്ഷായുടെ റോഡ്ഷോ വേണ്ടെന്നു വെച്ചതും വന്‍ വാര്‍ത്തയായിരുന്നു. മീററ്റിലെ പദയാത്ര വേണ്ടെന്നു വച്ചതിനു പിന്നാലെ അമിത് ഷായുടെ എല്ലാ റോഡ്ഷോകളും വേണ്ടെന്ന് വെക്കുകയായിരുന്നു.

ഉത്തരാഖണ്ഡില്‍ ബിജെപിയില്‍ പൊട്ടിത്തെറി; പാര്‍ട്ടിക്കെതിരെ മത്സരിക്കുന്ന 33 നേതാക്കളെ പുറത്താക്കി

ഉത്തരാഖണ്ഡിൽ ബി​ജെപിയിൽ പൊട്ടിത്തെറി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 33 വിമത നേതാക്കളെ സംസ്ഥാന നേതൃത്വം പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്നതിനിടയിലാണ് ബി​ജെ​പി​യിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ വിമതരായി മത്സരിക്കുന്നവരെയാണ് ബി​ജെ​പി​ പുറത്താക്കിയത്. പാ​ർ​ട്ടി സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​മ​ത​ർ മ​ത്സ​രം​ഗ​ത്ത് വ​ന്ന​ത്. ഉത്തരാഖണ്ഡ് നിയമസഭ പിടിക്കുവാനുള്ള ബി​ജെ​പി​ നീക്കങ്ങൾക്കു കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ നടപടി.

ഈ ​മാ​സം 15 നാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുപിയിലെ മീററ്റില്‍ ആളില്ലാത്തതു കാരണം അമിത്ഷായുടെ റോഡ്ഷോ വേണ്ടെന്നു വെച്ചതും വന്‍ വാര്‍ത്തയായിരുന്നു. മീററ്റിലെ പദയാത്ര വേണ്ടെന്നു വച്ചതിനു പിന്നാലെ അമിത് ഷായുടെ എല്ലാ റോഡ്ഷോകളും വേണ്ടെന്ന് വെക്കുകയായിരുന്നു.

മീററ്റില്‍ ഒരു വ്യവസായി വെടിയേറ്റു മരിക്കുകയും മൂന്ന് വ്യവസായികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനാലാണ് റോഡ്ഷോ വേണ്ടെന്ന് വയ്ക്കുന്നതെന്നാണ് ബിജെപി പറഞ്ഞിരുന്നതെങ്കിലും അതിനെ തള്ളി പ്രാദേശിക നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. പ്രാദേശിക നേതൃത്വത്തിന് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ലെന്നും ഇരുപതാളെ കിട്ടാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടിയെന്ന് പ്രാദേശിക നേതാവ് പറഞ്ഞതായി ജനതാ കാ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.