ഉത്തര്‍പ്രദേശ് പോളിംഗ് ബൂത്തിലേക്ക്; മുസാഫര്‍നഗര്‍ ഉള്‍പ്പടെയുള്ളവ ഇന്നു വിധിയെഴുതും

403 നിയമസഭ സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ആകെയുള്ളത്. എസ് പി-കോണ്‍ഗ്രസ് സഖ്യം, അധികാരത്തില്‍ വരുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ബിജെപി, തിരികെ വരാന്‍ ശ്രമിക്കുന്ന ബിഎസ്പി എന്നിവരാണ് തെരഞ്ഞെടുപ്പിലെ മുഖ്യ ശക്തികള്‍.

ഉത്തര്‍പ്രദേശ് പോളിംഗ് ബൂത്തിലേക്ക്; മുസാഫര്‍നഗര്‍ ഉള്‍പ്പടെയുള്ളവ ഇന്നു വിധിയെഴുതും

രാജ്യം ആകാംക്ഷപൂര്‍വ്വം കാത്തിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്താരംഭിച്ചു. പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയത്. 2013ല്‍ സാമുദായിക കലാപം അരങ്ങേറിയ മുസാഫര്‍നഗര്‍, ഷംലി ഉള്‍പ്പെടെ 15 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

403 നിയമസഭ സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ആകെയുള്ളത്. എസ് പി-കോണ്‍ഗ്രസ് സഖ്യം, അധികാരത്തില്‍ വരുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ബിജെപി, തിരികെ വരാന്‍ ശ്രമിക്കുന്ന ബിഎസ്പി എന്നിവരാണ് തെരഞ്ഞെടുപ്പിലെ മുഖ്യ ശക്തികള്‍. ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്ന 73 മണ്ഡലങ്ങളില്‍ എസ്പിയും ബിഎസ്പിയും 24 വീതം സീറ്റുകളില്‍ വീതമാണ് കഴിഞ്ഞ തവണ വിജയിച്ചത്. ബിജെപിക്ക് 11 സീറ്റുകളും ലഭിച്ചിരുന്നു.

രാജ്യത്ത് 2014ല്‍ അധികാരത്തില്‍ എത്തിയ മോദി സര്‍ക്കാരിന്റെ ഭരണ വിധിയെഴുത്തായിരിക്കും യുപി തെരഞ്ഞെടുപ്പ് എന്നാണ് പൊതുവേ കരുതുന്നത്. നോട്ട് നിരോധനം ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങളെ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. നോട്ടു നിരോധനത്തോടുള്ള ജനങ്ങളുടെ യഥാര്‍ത്ഥ സമീപനവും യുപി തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുമെന്നാണു കരുതുന്നത്.

Read More >>