യു എസ് വിസ ലഭിക്കാൻ സോഷ്യൽ മീഡിയ പാസ്സ് വേർഡും നൽകേണ്ടി വരും

ട്രംപ് യാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഇറാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, സിറിയ, യമൻ എന്നീ മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിൽ നിന്നും വരുന്നവർക്കു പ്രത്യേകിച്ചും പുതിയ നിയമം ബാധകമായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്നുമുള്ളവർ പ്രവേശിക്കുന്നതു തടുക്കാൻ പ്രയാസമാണു. അവർ വരുകയാണെങ്കിൽ, എവിടന്നു വരുന്നു, ഏതൊക്കെ വെബ്സൈറ്റുകളാണു സന്ദർശിക്കുന്നതു തുടങ്ങി പാസ്സ് വേർഡുകൾ വരെ പങ്കുവയ്ക്കേണ്ടി വരും എന്നും അദ്ദേഹം പറയുന്നു.

ഭാവിയിൽ   യു എസ് എംബസ്സികൾ വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ പാസ്സ് വേർഡും ചോദിക്കാൻ സാദ്ധ്യതയുണ്ടെന്നു ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോൺ കെല്ലി പറഞ്ഞു. സുരക്ഷാഭീഷണി ഉണ്ടാകാൻ സാദ്ധ്യതയുള്ള സന്ദർശകരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണു പുതിയ നീക്കം എന്നു അദ്ദേഹം പറഞ്ഞു.

ട്രംപ് യാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഇറാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, സിറിയ, യമൻ എന്നീ മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിൽ നിന്നും വരുന്നവർക്കു പ്രത്യേകിച്ചും പുതിയ നിയമം ബാധകമായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്നുമുള്ളവർ പ്രവേശിക്കുന്നതു തടുക്കാൻ പ്രയാസമാണു. അവർ വരുകയാണെങ്കിൽ, എവിടന്നു വരുന്നു, ഏതൊക്കെ വെബ്സൈറ്റുകളാണു സന്ദർശിക്കുന്നതു തുടങ്ങി പാസ്സ് വേർഡുകൾ വരെ പങ്കുവയ്ക്കേണ്ടി വരും എന്നും അദ്ദേഹം പറയുന്നു.

അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ഭാവിയിൽ സുരക്ഷാപരിശോധന കർക്കശമാകുമെന്നു അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അമേരിക്കയിലേയ്ക്കുള്ള വിസ ലഭിക്കാനുള്ള കാത്തിരിപ്പു നീളുമെങ്കിലും.

“അവർക്കു അമേരിക്കയിലേയ്ക്കു പ്രവേശിക്കണമെന്നുണ്ടെങ്കിൽ സഹകരിച്ചേ മതിയാവൂ, അല്ലെങ്കിൽ അടുത്ത വരിയിലേയ്ക്കു പോകുക,” കെല്ലി പറഞ്ഞു.