പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിൽ: പേ ടിഎമ്മിനും ജിയോയ്ക്കും കേന്ദ്ര സർക്കാർ നോട്ടീസ്

മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയേഴ്സ്, ഫുഡ് & പബ്ലിക് ഡിസ്ട്രിബ്യൂഷൻ ആണ് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിക്കുന്നതിനു മുൻകൂട്ടി അനുവാദം വാങ്ങിയിരുന്നോ എന്ന് നോട്ടീസിൽ ചോദിക്കുന്നു.

പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിൽ: പേ ടിഎമ്മിനും ജിയോയ്ക്കും കേന്ദ്ര സർക്കാർ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചതിന് പേ ടിഎം, റിലയൻസ് ജിയോ ഇൻഫോകോം എന്നിവയ്ക്ക് കേന്ദ്ര സർക്കാർ നോട്ടീസ്. മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയേഴ്സ്, ഫുഡ് & പബ്ലിക് ഡിസ്ട്രിബ്യൂഷൻ ആണ് നോട്ടീസ് അയച്ചത്.

പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിക്കുന്നതിനു മുൻകൂട്ടി അനുവാദം വാങ്ങിയിരുന്നോ എന്ന് നോട്ടീസിൽ ചോദിക്കുന്നു.

കൂടാതെ, ദ എംബ്ലംസ് ആന്റ് നെയിംസ് ആക്ട്‌-1950 പ്രകാരം ചില ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനു മുൻകൂട്ടി അനുവാദം ആവശ്യമാണെന്ന് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങിനെ ഉപദേശിച്ചതായും അറിയുന്നു.

മോദിയുടെ നോട്ടുനിരോധനത്തിനെ പ്രകീർത്തിക്കുന്നതായിരുന്നു പേ ടിഎമ്മിന്റെ പരസ്യം. റിലയൻസ് ആകട്ടെ മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ നീക്കത്തിനെ പിന്തുണയ്ക്കുന്ന രീതിയിലും
പരസ്യം നൽകി.