വരുന്നു...ഊബറിന്റെ പറക്കും കാറുകള്‍!

കുത്തനെ പറന്നുയരാൻ കഴിയുന്ന പറക്കും കാറുകൾക്ക് മണിക്കൂറിൽ 150 മൈൽ വേഗതയുണ്ടാകും.

വരുന്നു...ഊബറിന്റെ പറക്കും കാറുകള്‍!

തലവേദന സൃഷ്ടിക്കുന്ന ട്രാഫിക്ക് ജാമുകളും, സമയം പാഴാകുന്നതിന്റെ വിഷമവും പരിഹരിക്കാൻ യൂബറിന്റെ പറക്കും കാറുകൾ വരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഊബര്‍ പ്രഖ്യാപിച്ച ഈ നവീന ആശയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി നാസയിലെ എഞ്ചിനീയർ മാർക്ക് മൂറിന്റെ നേതൃത്വത്തിൽ ടീം പ്രവർത്തനം ആരംഭിച്ചു.

ഹെലികോപ്റ്ററുകൾ പോലെ താഴ്ന്നു പറക്കുന്ന ചെറു വാഹനങ്ങൾ സംബന്ധിച്ച 2010 ലെ ഗവേഷണ പ്രബന്ധത്തിന്റെ ഉടമയാണ് മാർക്ക് മൂർ. നാസയിൽ നിന്നും വിരമിക്കാൻ ഇനി ഒരു വർഷം മാത്രം ശേഷിക്കവെയാണ് മൂർ സ്വമേധയാ ജോലി രാജിവച്ച് ഊബ

റിൽ ചേരുന്നത്. പറക്കും കാറുകൾ എന്ന ആശയം യൂബർ നടപ്പാക്കും എന്നും ചരിത്രപരമായ ഈ നേട്ടത്തിന്റെ ഭാഗമാകാനാണ് താൻ ഊബറിൽ ചേർന്നത് എന്നും മാർക്ക് പറയുന്നു.

കുത്തനെ പറന്നുയരാൻ കഴിയുന്ന പറക്കും കാറുകൾക്ക് മണിക്കൂറിൽ 150 മൈൽ വേഗതയുണ്ടാകും. സാധാരണ ഗ്രൗണ്ടുകളിൽ നിന്നും വലിയ ടെറസുള്ള കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും ഇത്തരം കാറുകൾക്ക് പറന്നുയരാം,ലാൻഡ് ചെയ്യുന്നതിനും അങ്ങനെത്തന്നെ.

മൂന്ന് വർഷത്തിനകം ഈ പറക്കും കാറുകൾ ആകാശം തൊടുമെന്നും ഊബർ തലവൻ ട്രാവിസ് കലാനിക്ക് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

പറക്കും കാറുകൾ എന്ന ആശയം ഗൂഗിൽ നടപ്പിലാക്കുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും തുടർനടപടികൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ എയർ ബസ് എന്ന കമ്പനി പറക്കും കാറുകളുടെ നിർമ്മാണത്തിൽ ബഹുദൂരം മുന്നോട്ട് പോയതായും വാർത്തകളുണ്ട്

Story by