ഒറ്റപ്പാലത്ത് രണ്ട് പൊലിസുകാരടക്കം മൂന്നു പേര്‍ക്ക് കുത്തേറ്റു

അനങ്ങന്നടി പള്ളി നേര്‍ച്ചയോട് അനുബന്ധിച്ചാണ് സംഭവം. ആള്‍ക്കൂട്ടത്തിനു നേരെ ആക്രോശിച്ചു വന്ന ഫൈസല്‍ എന്ന യുവാവിനെ പിടിച്ചു മാറ്റുന്നതിന്നിടെയാണ് ഇവര്‍ക്ക് കുത്തേറ്റത്.

ഒറ്റപ്പാലത്ത് രണ്ട് പൊലിസുകാരടക്കം മൂന്നു പേര്‍ക്ക് കുത്തേറ്റു

ഒറ്റപ്പാലത്ത് രണ്ട് പൊലീസുകാരടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ട്രാഫിക് എസ് ഐ രാജശേഖരന്‍, സി പി ഒ പ്രദീപ്, തൃക്കടീരി സ്വദേശി തേനാമൂച്ചിക്കല്‍ അബുബക്കര്‍ (44) എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ അബുബക്കര്‍ വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജാശുപത്രിയിലും  പരിക്കേറ്റ ട്രാഫിക് എസ് ഐ രാജശേഖരന്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. മറ്റൊരു പൊലിസുകാരൻ പ്രദീപിനെ  താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയച്ചു.


വ്യാഴാഴ്ച്ച ഒറ്റപ്പാലത്തിനടുത്ത് അനങ്ങന്നടി പള്ളിയില്‍ നേര്‍ച്ചാഘോഷം നടന്നിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ പള്ളിക്ക് സമീപം കോതകുര്‍ശ്ശി സ്‌കൂളിനു മുന്നില്‍ വെച്ചാണ് സംഭവം. ആള്‍ക്കൂട്ടത്തിനു നേരെ ആക്രോശിച്ചു വന്ന ഫൈസല്‍ എന്നയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ക്കു കുത്തേറ്റത്. ഫൈസല്‍ മദ്യ ലഹരിയിലായിരുന്നുവെന്നു പറയപ്പെടുന്നു. ഇയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Read More >>