പനീര്‍ശെല്‍വത്തിനു പിന്തുണ കൂടുന്നു; ബിജെപിയ്ക്കു വിമർശനവുമായി വീരമണി

ഭരണഘടന അനുസരിച്ചു ഒരിക്കല്‍ സ്വീകരിച്ച രാജി പിന്‍വലിക്കാന്‍ വകുപ്പില്ലെന്നും ഓ പി എസ്സിന്‌റെ ഭീഷണി പരാതിയെപ്പറ്റി പ്രത്യേകം അന്വേഷിക്കാവുന്നതാണെവന്നും ദ്രാവിഡര്‍ കഴകം നേതാവ് കെ വീരമണി പറഞ്ഞു.

പനീര്‍ശെല്‍വത്തിനു പിന്തുണ കൂടുന്നു; ബിജെപിയ്ക്കു വിമർശനവുമായി വീരമണി

തമിഴ് ‌നാട് ഇടക്കാല മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനു പിന്തുണ അറിയിച്ചു രണ്ടു എംപിമാര്‍ കൂടി രംഗത്ത്. കൃഷ്ണഗിരി എംഎൽഎ അശോക് കുമാറും നാമക്കൽ എംഎൽഎ പി ആര്‍ സുന്ദരവുമാണു പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

അതിനിടെ ദ്രാവിഡര്‍ കഴകം നേതാവ് കെ വീരമണി ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായെത്തി. മുഖ്യമന്ത്രി രാജി വച്ചു കഴിഞ്ഞിട്ടും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താമസമെന്തിനാണെന്നു അദ്ദേഹം ഒരു വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.


'നല്ലതു സംഭവിക്കുമെന്നു പനീര്‍ശെല്‍വം പറയുന്നു. ഭൂരിപക്ഷമുണ്ടെന്നു ശശികല പറയുന്നു. ഭരണം ത്രിശങ്കുസ്വര്‍ഗ്ഗത്തിലാണു, പനീര്‍ശെല്‍വം പറയുന്നു അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തിയെന്നും' വീരമണി പറഞ്ഞു.

ഭരണഘടന അനുസരിച്ചു ഒരിക്കല്‍ സ്വീകരിച്ച രാജി  പിന്‍വലിക്കാന്‍ വകുപ്പില്ലെന്നും ഓ പി എസ്സിന്‌റെ ഭീഷണി പരാതിയെപ്പറ്റി പ്രത്യേകം അന്വേഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം ആര്‍ എസ്സ് എസ്സും ബിജെപിയും ആണെന്നും അദ്ദേഹം ആരോപിച്ചു.

'മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അമ്മ പോലും എം എല്‍ ഏ ആയിരുന്നില്ല. ബിജെപി തമിഴ് ‌നാടിനെ കാവി വല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണു,' വീരമണി കുറ്റപ്പെടുത്തി.