ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള സഹോദരങ്ങള്‍ ഗുജറാത്തില്‍ അറസ്റ്റില്‍

രണ്ടുപേരും ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള സഹോദരങ്ങള്‍ ഗുജറാത്തില്‍ അറസ്റ്റില്‍

ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള രണ്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റിലായി. വസിം, നയിം എന്നീ സഹോദരങ്ങളാണ് രാജ്‌കോട്ട്, ഭാവങ്കര്‍ എന്നിവിടങ്ങളില്‍ വെച്ച് അറസ്്റ്റിലായത്. ആദ്യമായാണ് ഐഎസ് ബന്ധമുള്ളവരെ ഇന്ത്യയില്‍ അറസ്റ്റുചെയ്യുന്നത്. മുമ്പ് ഐഎസ് ബന്ധമുള്ളതായി സംശയിച്ച് ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

ഐഎസ് ബന്ധമുള്ളതായി സംശയിച്ച് ഇതുവരെ രാജ്യത്ത് 67 പേരെ കസ്റ്റഡിയിലെടുത്തിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഐഎസുമായി ബന്ധമുള്ളതായി തെളിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.