വിക്കറ്റ് മഴയിൽ ഇംഗ്ലണ്ട് തകര്‍ന്നു...ഇന്ത്യക്ക് ഉജ്ജ്വല വിജയം!

ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ റ​ണ്ണൊ​ഴു​കു​ന്ന പിച്ചി​ല്‍ ഇന്ത്യ മുന്നോട്ടുവച്ച 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ എട്ട് റണ്‍സിനിടെ എട്ട് വിക്കറ്റ് തെറിപ്പിച്ചാണ് ഇന്ത്യ വന്‍ വിജയം നേടിയത്.

വിക്കറ്റ് മഴയിൽ ഇംഗ്ലണ്ട് തകര്‍ന്നു...ഇന്ത്യക്ക് ഉജ്ജ്വല വിജയം!

രണ്ടാം ട്വന്റി 20യില്‍ അപ്രതീക്ഷിത വിജയം നേടിയതിന്‍റെ ആത്മവിശ്വാസം പിഴച്ചില്ല, ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മത്സരം വിജയിച്ചു പരമ്പര നേടി.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ റ​ണ്ണൊ​ഴു​കു​ന്ന പിച്ചി​ല്‍ ഇന്ത്യ മുന്നോട്ടുവച്ച 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ എട്ട് റണ്‍സിനിടെ എട്ട് വിക്കറ്റ് തെറിപ്പിച്ചാണ് ഇന്ത്യ വന്‍ വിജയം നേടിയത്.

നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി യശ്വേന്ദ്ര ചഹല്‍ ആറ് വിക്കറ്റെടുത്തു ഇന്ത്യന്‍ ടീമിന്റെ മിന്നും താരമായി. ട്വന്റി 20 യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനമായിരുന്നു ചഹലിന്റെ ആറ് വിക്കറ്റ് നേട്ടം.

നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ്‌ ഇന്ത്യ 202 റണ്‍സെടുത്തത്‌. 36 പന്തില്‍ 56 റണ്‍സെടുത്ത എം.എസ് ധോണിയും 45 പന്തില്‍ 63 റണ്‍സടിച്ച സുരേഷ് റെയ്നയും ഇന്ത്യയ്ക്ക് കരുത്താര്‍ന്ന അടിത്തറ ഒരുക്കിയിരുന്നു

കൂറ്റന്‍ വിജയലക്ഷ്യത്തെ അതേ വീറോടെ പൊരുതിയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്. 13.2 ഓവറില്‍ രണ്ട് വിക്കറ്റിന് 119 റണ്‍സായിരുന്നു സ്‌കോര്‍. തൊട്ടടുത്ത പന്തില്‍ മോര്‍ഗന്‍ പുറത്തായതോടെ പിന്നെ ബാറ്റ്‌സ്മാന്മാരില്‍ പലരും പിച്ചിലെത്തി ഒരുമിനിറ്റ് പോലും തികയ്ക്കാതെ പവലിയനിലേക്ക് മടങ്ങി