ചീഫ് സെക്രട്ടറിക്കെതിരെ കോടതി; അഴിമതി കേസുകളില്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നു വിമര്‍ശനം

അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടും ചീഫ് സെക്രട്ടറി നടപടിയെടുക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അഴിമതി കേസുകളില്‍ സത്യസന്ധമായ നടപടി ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെതിരെ വിജിലന്‍സ് കോടതി. അഴിമതി കേസുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കോടതി വിമര്‍ശിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടും ചീഫ് സെക്രട്ടറി നടപടിയെടുക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അഴിമതി കേസുകളില്‍ സത്യസന്ധമായ നടപടി ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ഹരജി തള്ളി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് കോടതിയുടെ വിമര്‍ശനം.

Read More >>