ട്രംപ് ഇന്ത്യക്കാരെ ഒന്ന് നോക്കിയപ്പോൾ 33000 കോടി രൂപയുടെ നഷ്ടം

ഓരോ വര്‍ഷവും അഞ്ചു കോടി തൊഴിൽ അവസരം ഉണ്ടാക്കണമെന്നും അല്ലെങ്കിൽ ഇന്ത്യയിൽ തൊഴില്ലായ്മ രൂക്ഷമാകുമെന്നു പ്ലാനിങ് നീതി ആയോഗിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷംക്കൊണ്ടു രണ്ടു കോടി പുതിയ തൊഴിൽ കൊടുക്കാൻ നമ്മുക്ക് കഴിഞ്ഞില്ല.

ട്രംപ് ഇന്ത്യക്കാരെ ഒന്ന് നോക്കിയപ്പോൾ 33000  കോടി രൂപയുടെ നഷ്ടം

ഏഴു മുസ്ലിം രാഷ്ട്രങ്ങളെ ട്രംപ് നിരോധിച്ചപ്പോൾ ഇന്ത്യയിലെ വലതുപക്ഷ ചിന്താഗതിക്കാരില്‍ ഒരു സന്തോഷം പ്രകടമായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ.ലോകരാഷ്ട്രങ്ങൾ ഇതിനെ അപലപിച്ചപ്പോൾ നമ്മളെ ഭരിക്കുന്നവർ ഒരക്ഷരം പോലും മിണ്ടിയില്ല. എന്തിനു കോൺഗ്രസ് പാർട്ടിപോലും ഇത് അറിഞ്ഞതായി നടിച്ചില്ല.

മറിച്ചു യോഗി ആദിത്യനാഥ് എന്ന ബിജെപി നേതാവ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. വളരെ നല്ലതു H1-B വിസയിൽ കടുത്ത നിബഡനകൾ വരാൻ പോകുന്നു. അമേരിക്കൻ സെനറ്റിൽ ബില്‍ അവതരിപ്പിക്കുമെന്ന വാർത്ത പരന്നതോടെ കേവലം 12 മണിക്കൂറിനുള്ളിൽ 33000 കോടിയുടെ നഷ്ട്ടമാണ് ഇന്ത്യയിലെ IT കമ്പനികൾക്ക് ഉണ്ടായത്.


ഇതിൽ നിക്ഷേപിച്ചമുള്ളവരെ രണ്ടു ദിവസമെങ്കിലും ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റേണ്ടി വരും എന്നാണ് സാഹചര്യം. സ്റ്റോക്ക് മാർക്കറ്റ് ഇടിഞ്ഞു സായിപ്പു കാലുവാരി എന്നുമുള്ള വാർത്ത മാത്രം മതി അമേരിക്കയിൽ ജോലിചെയ്യുന്ന പല ഇന്ത്യൻ ഭവനങ്ങളിലും ആധിയുണ്ടാകാന്‍. മക്കൾക്ക് എപ്പോള്‍ തിരിച്ചു വരേണ്ടിവരും? ഇവിടെ എത്തിയാൽ തന്നെ ഇനി എന്തുചെയ്യും? .

അമേരിക്കയിലുള്ള ഏകദേശം 22 ലക്ഷത്തോളം ഇന്ത്യകാരുടെ ഭാവി തുലാസിലായി. ഇപ്പോൾ തൊഴില്‍ വിസയിലുള്ള ആരെങ്കിലും നാട്ടിലേക്കു വന്നാൽ അവരോടു പറഞ്ഞയക്കുന്നത് ഇമ്മിഗ്രേഷൻ ഓഫീസിസുമായി ബന്ധപ്പെട്ട ശേഷമേ തിരികെ മടങ്ങാന്‍ പാടുള്ളൂ എന്നാണ്. കാര്യങ്ങള്‍ പോയ പോക്ക് നോക്കണേ.

റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ സാരഥിയായി ഡൊണാൾഡ് ട്രംപ് മത്സസരിച്ചപ്പോൾ അമേരിക്കയുടെ ഇന്ത്യൻ പ്രധിനിധിയും ഹിന്ദു-അമേരിക്കൻ ഫൌണ്ടേഷൻ പ്രസിഡന്റ്റുമായ ശൈലഭ് കുമാർ ഡൽഹയിൽ വന്നപ്പോൾ പത്രക്കാർ ചോദിച്ചു-ട്രംപ് പ്രസിഡന്റായി വന്നാൽ ഇവിടെ എന്തെല്ലാം ദോഷം ഉണ്ടാകും? അദ്ദേഹം മറുപടി കൊടുത്തു- ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല, അദ്ദേഹം ഇന്ത്യക്കാരെ ശരിക്കും സ്നേഹിക്കുന്നു. ഇന്ത്യക്കാർക്കു അനുകൂലമായിരിക്കും ട്രംപിന്റെ തീരുമാനങ്ങള്‍ എന്നും വച്ചുകാച്ചി.

ട്രംപിന്റെ തെരഞ്ഞെടുപ്പിന് ഏറ്റവും കൂടുതൽ പണം കൊടുത്തത് ചിക്കാഗോയിലുള്ള ഇന്ത്യന്‍ വംശജനായ ഒരു വ്യക്തിയായിരുന്നു. അമേരിക്ക ഇന്നും പല ചെറുപ്പക്കാരുടെയും സ്വപ്നമാണ്. ബോളിവുഡ് സിനിമകളിൽ തുടങ്ങി ആ സ്വപ്നം നൈറ്റ്ക്ലബിൽ ചെന്നുനില്‍ക്കും. ഉപരിപഠനം അമേരിക്കയിലായാല്‍ പിന്നീടും അവിടെ തന്നെ കഴിയാം. ഇങ്ങനെ അമേരിക്കന്‍ പ്രവാസജീവിതം നയിക്കുന്നവരില്‍ കൂടുതലും ഹൈന്ദവ ജനവിഭാഗമാണ്‌. അതിൽ ഏറ്റവും കൂടുതൽ പേരും ഗുജറാത്തിൽ നിന്നുമുള്ളവരാണ്. അവരാണല്ലോ നരേന്ദ്രമോദി സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സാമ്പത്തിക സഹായം ചെയ്തുകൊടുത്തതും

പഞ്ചാബിൽ ഏതു കുടുംബത്തിൽ പോയാലും ഒരു കാനഡ പ്രവാസിയെ എങ്കിലും കാണാം. കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഒരു ഗള്‍ഫുകാരനെയെങ്കിലും കാണാം എന്ന് പറയുന്നത് പോലെ. ഗുജറാത്തിൽ ഇത് അമേരിക്കന്‍ പ്രവാസികളാണ്

ഇന്ത്യയിലുണ്ടായ IT വിപ്ലവത്തെ തുടർന്ന് ബാംഗ്ലൂർ ഹൈദ്രബാദ് പുണെ മുംബൈ പിന്നെ ഡൽഹിയ്ക്ക് അടുത്തുള്ള ഗുർഡ്‌ഗാവ്‌ തുടങ്ങിയ നഗരങ്ങളിലെ ഓഫീസുകളാണ് അമേരിക്കയിലെ ബാക് ഓഫീസ് ജോലികള്‍ മുഴുവന്‍ ചെയ്തിരുന്നത്. അതായത് അമേരിക്ക ഉണര്‍ന്നു വരുമ്പോള്‍ ഇന്ത്യ ബാക്ക് ഓഫീസ് വര്‍ക്കുകള്‍ തീര്‍ത്തിരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സമയക്രമവും ഇതിനു സഹായകരമായി.

തോമസ്‌ ഫ്രീഡ്മാൻ എഴുതിയ "വേൾഡ് ഈസ് ഫ്ലാറ്റ് "എന്ന പുസ്തകത്തിൽ പറയുന്നത് 15000  ഡോളർ അമേരിക്കയിൽ ശമ്പളം കൊടുക്കുന്ന ഒരു തൊഴിൽ ഇന്ത്യയിലേക്ക് മാറ്റുമ്പോള്‍ 3500 ഡോളറിന് ജോലി നടക്കും അതിലും കേമമമായി. അമേരിക്കയുടെ  ഒരു എയർ ലൈൻ ജെറ്റ് ബ്ലൂവിന്റെ ഓൺലൈൻ ബുക്കിംഗ് സര്‍വീസിനു മറുപടി ലഭിക്കുന്നത് ഇന്ത്യയിലെ ഒരു നഗരത്തിൽ നിന്നുമാണ്. ഇൻഷുറൻസ് കമ്പനിയുടെ പ്രീമിയും അടയ്ക്കാൻ അവരെ ഓർമിപ്പിക്കുന്ന ജോലിയും, നമ്മുടെ നാട്ടിൽ സിന്ധു ഓർ മഞ്ജു എന്ന് പേരുള്ള കുട്ടികള്‍ ചെയ്യും. അമേരിക്കൻ പേരായ 'അമാൻഡ' അല്ലെങ്കിൽ ലെമേ'  എന്നോ മറ്റോ ഉള്ള പേരുകൾ സ്വീകരിച്ചു അമേരിക്കൻ അക്‌സെന്റിൽ സംസാരിച്ചു ബാക് ഓഫീസിൽ ജോലി ചെയ്യാം. അതാണ്‌ ഔട്ട്‌ സോഴ്സിംഗ്' അത് താമസിക്കാതെ നിര്‍ത്താന്‍ പോകുന്നു. 17 വയസുള്ള ചെറുപ്പക്കാര്‍ക്ക് ഇംഗ്ളീഷ് വഴങ്ങിയാൽ ജോലി ഉറപ്പു അങ്ങനെ പലതും. ടെക്നോളജിക്കൽ ഭീമന്മാരായ ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയവരുടെ ഭൂരിഭാഗം ജോലികളും മുടങ്ങും.തേങ്ങയുടെ എണ്ണത്തെക്കാള്‍ കൂടുതലായ എൻജിനീയറിങ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ ഇനി എവിടെ പോകും?

ഓരോ വര്‍ഷവും അഞ്ചു കോടി തൊഴിൽ അവസരം ഉണ്ടാക്കണമെന്നും അല്ലെങ്കിൽ ഇന്ത്യയിൽ തൊഴില്ലായ്മ രൂക്ഷമാകുമെന്നു പ്ലാനിങ് നീതി ആയോഗിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷംക്കൊണ്ടു രണ്ടു കോടി പുതിയ തൊഴിൽ കൊടുക്കാൻ നമ്മുക്ക് കഴിഞ്ഞില്ല. നല്ല നാളെകൾ മുന്നിൽ കണ്ടു തെരഞ്ഞെടുപ്പിൽ അവർ ഉദ്ദേശിച്ചതിലുമധികം വാരിക്കോരി കൊടുത്തു. ഒരു പഴഞ്ചൊല്ലുണ്ട്- നമ്മുക്ക് അര്‍ഹതപ്പെട്ടവരെ നമ്മളെ ഭരിക്കുകയുള്ളു!

കൊച്ചിയിലും തിരുവന്തപുരത്തെയും IT  പാർക്കുകൾ സ്മാർട്ടാകുമോ അതോ ഓവർ സ്മാർട്ട് ആകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും

Read More >>