ട്രംപിന്റെ ഉത്തരവ് സിയാറ്റിൻ കോടതി തടഞ്ഞു; പ്രസിഡന്റിന്റെ ഉത്തരവ് സംസ്ഥാനങ്ങൾക്ക് ചോദ്യം ചെയ്യാൻ അധികാരമില്ലെന്ന സർക്കാർ വാദം തള്ളി

ട്രംപിന്റെ വിവാദ ഉത്തരവിനെത്തുടർന്ന് 60,000 ത്തോളം ആളുകളുടെ വിസ റദ്ദാക്കിയതായാണ് വിവരം. ഉത്തരവിന് പിന്നാലെ അമേരിക്കയിലെങ്ങും വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

ട്രംപിന്റെ ഉത്തരവ് സിയാറ്റിൻ കോടതി തടഞ്ഞു;  പ്രസിഡന്റിന്റെ ഉത്തരവ് സംസ്ഥാനങ്ങൾക്ക് ചോദ്യം ചെയ്യാൻ അധികാരമില്ലെന്ന സർക്കാർ വാദം തള്ളി

വാഷിങ്ടണ്‍: ഏഴു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് സിയാറ്റിൻ കോടതി താത്കാലികമായി തടഞ്ഞു. പ്രസിഡന്റിന്റെ ഉത്തരവ് സംസ്ഥാനങ്ങൾക്ക് ചോദ്യം ചെയ്യാൻ അധികാരമില്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദം ഫെഡറൽ ജഡ്ജ് ജെയിംസ് റോബർട്ട് തള്ളി.

ട്രംപിന്റെ വിവാദ ഉത്തരവിനെത്തുടർന്ന് 60,000 ത്തോളം ആളുകളുടെ വിസ റദ്ദാക്കിയതായാണ് വിവരം. ഉത്തരവിന് പിന്നാലെ അമേരിക്കയിലെങ്ങും വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

സിറിയ, ഇറാഖ്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ആളുകൾക്കാണ് യുഎസിൽ പ്രവേശിക്കുന്നതിന് 90 ദിവസത്തെ പ്രവേശന വിലക്ക് ട്രംപ് ഏർപ്പെടുത്തിയത്.

Read More >>