ഇസ്രായേലുമായുള്ള ബന്ധത്തിനു കോട്ടം വരുത്തുവാന്‍ ഉദ്ദേശിക്കുന്നില്ല; പലസ്തീന്‍- ഇസ്രായേല്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്നു നെതന്യാഹുവിന് ട്രംപിന്റെ ഉറപ്പ്

ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ ഇതുവരയുള്ള നിലപാടിനു വിരുദ്ധമാണ് ട്രംപിന്റെ പ്രസ്താവന. ഇസ്രയേലും പലസ്തീനും എന്നീ രണ്ടു രാഷ്ട്രങ്ങള്‍ രൂപീകരിച്ചു പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പുവരുത്തണമെന്നായിരുന്നു ഇതുവരയുള്ള യുഎസ് നിലപാട്.

ഇസ്രായേലുമായുള്ള ബന്ധത്തിനു കോട്ടം വരുത്തുവാന്‍ ഉദ്ദേശിക്കുന്നില്ല; പലസ്തീന്‍- ഇസ്രായേല്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്നു നെതന്യാഹുവിന് ട്രംപിന്റെ ഉറപ്പ്

ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഉറപ്പ്. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പലസ്തീന്‍- ഇസ്രായേല്‍ പ്രശ്‌നപരിഹാരത്തിനുള്ള ദ്വിരാഷ്ട്ര വാദത്തില്‍നിന്നും യുഎസ് പിന്‍മാറുന്നുവെന്ന സൂചനയാണ് പ്രസ്താവന തരുന്നത്.

അമേരിക്കയും ഇസ്രായേലും തമ്മിലുള്ളത് ദൃഡമായ ബന്ധമാണ്. ആ ബന്ധം യുഎസ് നിലനിര്‍ത്തുകതന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ട്രംപും നെതന്യാഹുമായുള്ള ചര്‍ച്ചയില്‍ മധ്യപൂര്‍വദേശത്തെ സുരക്ഷാപ്രശ്‌നങ്ങളും കടന്നുവന്നു. ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പ്രശ്‌ന പരിഹാരം അടിച്ചേല്‍പിക്കാന്‍ ട്രംപ് ഭരണകൂടത്തിനു പദ്ധതിയില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.


ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ ഇതുവരയുള്ള നിലപാടിനു വിരുദ്ധമാണ് ട്രംപിന്റെ പ്രസ്താവന. ഇസ്രയേലും പലസ്തീനും എന്നീ രണ്ടു രാഷ്ട്രങ്ങള്‍ രൂപീകരിച്ചു പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പുവരുത്തണമെന്നായിരുന്നു ഇതുവരയുള്ള യുഎസ് നിലപാട്. പശ്ചിമേഷ്യന്‍ പ്രശ്‌നത്തിന് ആശകയുള്ള പരിഹാരം രണ്ടു രാഷ്ട്രങ്ങള്‍ രൂപീകരിക്കുകയല്ലാതെ മറ്റൊന്നുമല്ലെന്നു വ്യക്തമാക്കി യുഎന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് രംഗത്തെത്തിയിരുന്നു.

Read More >>