മുസ്ലിം രാജ്യക്കാരുടെ യാത്രാ വിലക്കിൽ ഇളവ്; കോടതി ഉത്തരവിനെതിരെ ട്രംപിന്റെ പരിഹാസം

സിയാറ്റിൻ ജഡ്ജിയുടെ ഇടപെടലിനെത്തുടർന്നാണ് ട്രംപിന് ഉത്തരവിൽനിന്നും പിന്നോട്ടു പോകേണ്ടിവന്നിരിക്കുന്നത്. എന്നാൽ കോടതി ഉത്തരവ് താത്കാലികമാണ്. പ്രസിഡന്റിന്റെ ഉത്തരവ് ചോദ്യം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന വാദവും കോടതി തള്ളിയിരുന്നു.

മുസ്ലിം രാജ്യക്കാരുടെ യാത്രാ വിലക്കിൽ ഇളവ്; കോടതി ഉത്തരവിനെതിരെ ട്രംപിന്റെ പരിഹാസം

മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ കോടതി ഇടപെട്ടതിനെത്തുടർന്ന് നടപടിയിൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്. ഏഴു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഈ ഇളവ് ലഭിക്കും. നിലവിൽ റദ്ദാക്കാത്ത വിസയുള്ളവർക്ക് അമേരിക്കയിലേക്കുള്ള യാത്ര തടസ്സമാകില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സിയാറ്റിന്‍ ജഡ്ജിയുടെ നടപടി പരിഹാസ്യമാണ്. ക്രമസമാധാനപാലനത്തെ തടസപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ നടപടി. പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരം ലഭിക്കാത്ത രാജ്യങ്ങളില്‍ വലിയ കുഴപ്പങ്ങളുണ്ടാകുമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. സിയാറ്റിൻ ജഡ്ജിയുടെ ഇടപെടലിനെത്തുടർന്നാണ് ട്രംപിന് ഉത്തരവിൽനിന്നും പിന്നോട്ടു പോകേണ്ടിവന്നിരിക്കുന്നത്. എന്നാൽ കോടതി ഉത്തരവ് താത്കാലികമാണ്. പ്രസിഡന്റിന്റെ ഉത്തരവ് ചോദ്യം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന വാദവും കോടതി തള്ളിയിരുന്നു.വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ആളുകൾക്ക് അമേരിക്കയിലെത്തുന്നത് തുടരാമെന്നും ജില്ലാ കോടതിയുടെ ഉത്തരവ് നിലനിൽക്കുമെന്നും ഫെഡറൽ ജഡ്ജ് ജെയിംസ് റോബർട്ട് വ്യക്തമാക്കി. നേരത്തെ വിസ നിരോധനത്തിനെതിരെ കോടതി രംഗത്തു വന്നിരുന്നെങ്കിലും രാജ്യ വ്യാപകമായി പ്രസിഡന്റിന്റെ ഉത്തരവ് തടയുന്നത് ആദ്യമായാണ്. സിറിയ, യെമന്‍, ഇറാഖ്, ഇറാന്‍, സുഡാന്‍, സൊമാലിയ, ലിബിയ എന്നീ രാജ്യക്കാരെയാണ് വിലക്കിയത്.