യാത്രാ വിലക്ക് കോടതി തടഞ്ഞതിനെതിരെ ട്രംപ് സർക്കാർ മേൽക്കോടതിയിൽ

രാജ്യ സുരക്ഷയെ അടിസ്ഥാനമാക്കി ട്രംപിന്റെ ഉത്തരവിനെ കാണണമെന്ന വാദമായിരിക്കും നിയമമന്ത്രാലയം കോടതിയിൽ ഉന്നയിക്കുക. യാത്രാ നിരോധനത്തെ കോടതിയിൽ പ്രതിരോധിക്കേണ്ടെന്നു നിലപാടെടുത്ത അറ്റോർണി ജനറലിനെ നേരത്തെ ട്രംപ് പുറത്താക്കിയിരുന്നു.

യാത്രാ വിലക്ക് കോടതി തടഞ്ഞതിനെതിരെ ട്രംപ് സർക്കാർ മേൽക്കോടതിയിൽ

ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ വിസാ നിരോധനം കോടതി തടഞ്ഞതിനെതിരെ ട്രംപ് സർക്കാർ മേൽക്കോടതിയിൽ. സിയാറ്റിൻ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ അടിയന്തിര അപ്പീൽ നൽകിയത്. തന്റെ ഉത്തരവ് തടഞ്ഞ ജഡ്ജിക്കെതിരെ ട്രംപ് ട്വിറ്ററിൽ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് നിയമപരമായ നീക്കം സർക്കാർ പ്രഖ്യാപിച്ചത്.

രാജ്യ സുരക്ഷയെ അടിസ്ഥാനമാക്കി ട്രംപിന്റെ ഉത്തരവിനെ കാണണമെന്ന വാദമായിരിക്കും നിയമമന്ത്രാലയം കോടതിയിൽ ഉന്നയിക്കുക.  യാത്രാ നിരോധനത്തെ കോടതിയിൽ പ്രതിരോധിക്കേണ്ടെന്നു നിലപാടെടുത്ത അറ്റോർണി ജനറലിനെ നേരത്തെ ട്രംപ് പുറത്താക്കിയിരുന്നു.

സിയാറ്റിന്‍ ജഡ്ജിയുടെ നടപടി പരിഹാസ്യമാണ്. ക്രമസമാധാനപാലനത്തെ തടസപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ നടപടി. പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരം ലഭിക്കാത്ത രാജ്യങ്ങളില്‍ വലിയ കുഴപ്പങ്ങളുണ്ടാകുമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. സിയാറ്റിൻ ജഡ്ജിയുടെ ഇടപെടലിനെത്തുടർന്നാണ് ട്രംപിന് ഉത്തരവിൽനിന്നും പിന്നോട്ടു പോകേണ്ടിവന്നിരിക്കുന്നത്. എന്നാൽ കോടതി ഉത്തരവ് താത്കാലികമാണ്. പ്രസിഡന്റിന്റെ ഉത്തരവ് ചോദ്യം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന വാദവും കോടതി തള്ളിയിരുന്നു.