എല്ലാം മറക്കാം, ഒന്നിച്ചുനീങ്ങാം; ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്റ് ഡോ​​​ണാ​​​ൾ​​​ഡ് ട്രം​​​പി​​​ന്റെ ക​​​ത്ത്

ചൈ​​​ന​​​യു​​​ടെ വ്യാ​​​പാര ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​യും സൗ​​​ത്ത് ചൈ​​​ന ക​​​ട​​​ലി​​​ലെ സൈ​​​നി​​​ക വി​​​ന്യാ​​​സ​​​ത്തെ​​​യും വി​​​മ​​​ർ​​​ശി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ട്രംപ് യോ​​​ജി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന ക​​​ത്ത് ചൈനീസ് പ്രസിഡന്റിന് അയച്ചത്.

എല്ലാം മറക്കാം, ഒന്നിച്ചുനീങ്ങാം; ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്റ് ഡോ​​​ണാ​​​ൾ​​​ഡ് ട്രം​​​പി​​​ന്റെ ക​​​ത്ത്

ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെയും വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ഒ​​​ന്നി​​​ച്ചു നീ​​​ങ്ങാ​​​മെ​​​ന്ന നി​​ർ​​ദ്ദേ​​ശ​​വു​​മാ​​യി ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്റ് ഡോ​​​ണാ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ക​​​ത്ത്. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്റ് ആ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ട്രം​​​പി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ച് ഷി ​​​അ​​​യ​​​ച്ച ക​​​ത്തി​​​നു മ​​​റുപ​​​ടി​​​യാ​​​യി അ​​​യ​​​ച്ച ക​​​ത്തി​​​ലാ​​​ണ് ട്രം​​​പ് സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന് സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​ത്. കത്തിൽ ചൈ​​നീ​​സ് പു​​തു​​വ​​ർ​​ഷ​​ത്തി​​ന് ആ​​ശം​​സകളും നേർന്നിട്ടുണ്ട്.


ചൈ​​​ന​​​യു​​​ടെ വ്യാ​​​പാര ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​യും സൗ​​​ത്ത് ചൈ​​​ന ക​​​ട​​​ലി​​​ലെ സൈ​​​നി​​​ക വി​​​ന്യാ​​​സ​​​ത്തെ​​​യും വി​​​മ​​​ർ​​​ശി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ട്രംപ് യോ​​​ജി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന ക​​​ത്ത് ചൈനീസ് പ്രസിഡന്റിന് അയച്ചത്. ട്രം​​​പ് പ്ര​​​സി​​​ഡ​​​ന്റ് ആ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ശേ​​​ഷം ബ്രീ​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെരേസാ മേ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യും ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ലോ​​​ക​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യി നേരിട്ടും ഫോണിലൂടെയും സം​​​സാ​​​രി​​​ക്കുകയും ചെയ്തിരുന്നു.

ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സോ ആ​​​ബെ​​​യും ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ന്യാ​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വും ഈ ​​​ആ​​​ഴ്ച അ​​​വ​​​സാ​​​നം വൈ​​​റ്റ് ഹൗ​​​സി​​​ൽ ട്രം​​​പി​​​നെ സന്ദർശിക്കാനിരിക്കുകയാണ്.

താ​​​യ്‌‌​​​വാ​​​നി​​​ൽ ഒറ്റ ചൈ​​​ന ന​​​യം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മ​​​യ​​​ത്ത് ട്രംപ് ​​​എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ട്രംപിന്റെ എതിർപ്പിനെ ​ചൈന തള്ളിക്കളയുകയായിരുന്നു.

Read More >>