അമേരിക്കക്കാര്‍ക്ക് ജോലി തിരികെ നല്‍കും; വീണ്ടും 'ദേശീയവാദി' പ്രസംഗവുമായി ട്രംപ്

ചിക്കാഗോയില്‍ കഴിഞ്ഞ ദിവസം വെടിവെയ്പില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് പരാമര്‍ശിച്ച ട്രംപ് ബുധനാഴ്ച കന്‍സാസില്‍ വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല.

അമേരിക്കക്കാര്‍ക്ക് ജോലി തിരികെ നല്‍കും; വീണ്ടും

അമേരിക്കക്കാര്‍ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. താന്‍ ലോകത്തെയല്ല പ്രതിനിധീകരിക്കുന്നതെന്നും അമേരിക്കയെയാണെന്നും വാഷിംഗ്ടണില്‍ നടന്ന 'ദേശീയവാദ' പ്രംസംഗത്തില്‍ ട്രംപ് പറഞ്ഞു. ചിക്കാഗോയില്‍ ഏഴ് പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ച ട്രംപ് ഹൈദരാബാദ് സ്വദേശി കന്‍സാസില്‍ വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല.


അമേരിക്കക്കാര്‍ക്ക് നഷ്ടമായ ജോലികള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് കണ്‍സര്‍വേറ്റിവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ ട്രംപ് ആവര്‍ത്തിച്ചു. അതേസമയം ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസിന്റെ കൊലപാതകത്തില്‍ ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ എംബസി അനുശോചനം രേഖപ്പെടുത്തി. ശ്രീനിവാസിന്റെ കൊലയാളിക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അംബാസിഡര്‍ മേരികേ കാള്‍സണ്‍ പറഞ്ഞു. പ്രവാസികളെ സ്വാഗതം ചെയ്യുന്ന രാജ്യമാണ് അമേരിക്കയെന്നും അവര്‍ പറഞ്ഞു.

Read More >>