തുപ്പല്‍ വീഡിയോ: സ്ത്രീയെ തുപ്പാന്‍ പറഞ്ഞ മേജര്‍ രവിയുടെ 'ആണത്ത പ്രകടനത്തിനെതിരെ'

ടൈറ്റാനിക്കിലെ നായികാ നായകന്‍മാര്‍ കപ്പല്‍ത്തട്ടില്‍ വെച്ച് കടലിലേക്ക് തുപ്പുന്ന രംഗമാണ് മേജര്‍ രവിയുടെ സൈന്യത്തിലെ തുപ്പല്‍ പരിശീലനമാക്കി മാറ്റിയിരിക്കുന്നത്

തുപ്പല്‍ വീഡിയോ: സ്ത്രീയെ തുപ്പാന്‍ പറഞ്ഞ മേജര്‍ രവിയുടെ

ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പണമെന്ന് പറഞ്ഞ് വിവാദമുണ്ടാക്കിയ വ്യക്തിയാണ് സംവിധായകന്‍ മേജര്‍ രവി. ഇതേ രവി തന്നെ ഇന്നലെ ഭാവനയ്ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ സ്ത്രീ സംരക്ഷണത്തിനായും രംഗത്തുവന്നിരുന്നു. 'മാര്‍ട്ടിന്‍, പള്‍സര്‍ സുനീ, നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ. പോലീസ് പിടിക്കുന്നതിന് മുമ്പ് ആണ്‍പിള്ളേരുടെ കൈയില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോടാ. ഇതൊരു ചങ്കൂറ്റമുള്ള പട്ടാളക്കാരനാണ് പറയുന്നത്. ഇനി നീയൊന്നും ഞങ്ങളുടെ അമ്മ പെങ്ങന്‍മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ല' എന്നാണ് സ്ത്രീസംരക്ഷകനായി രംഗത്തുവന്ന് രവി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.
ഒരു സമയം സ്ത്രീയെ ആക്രമിക്കാന്‍ പറയുകയും സ്ത്രീ സംരക്ഷകനായ് രംഗത്തുവരികയും ചെയ്ത രവിയുടെ ഇരട്ടത്താപ്പിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ഇതില്‍ ഏറ്റവുമൊടുവിലത്തേതാണ് ടൈറ്റാനിക്കിലെ രംഗം വെച്ച് രവി പട്ടാളത്തില്‍ പരിശീലനം നല്‍കുന്ന ട്രോള്‍. നായകനും നായികയും തുപ്പുന്ന രംഗത്തിന്റെ കൂടെ മറ്റ് സിനിമയില്‍ നിന്ന് ബോംബ് സ്‌ഫോടനം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ട്രോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.