ആദിവാസി യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച ആദിവാസി യുവതിയെ നാലുപേർ ചേർന്ന് രാവിലെ മുതൽ വൈകുന്നേരം വരെ പീഡനത്തിനിരയാക്കുകയായിരുന്നു.

ആദിവാസി യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

കാസർഗോഡ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവതി കൂട്ട ബലാൽസംഗത്തിനിരയായി. മലവേട്ടുവ സമുദായക്കാരിയായ 28കാരിയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തിൽ മാലോം കരിയോട്ടുചാൽ സ്വദേശികളായ ഷൈൻ, ഷിജു എന്നിവരെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു.

ഭർതൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കരിയോട്ടുചാലിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഷിജു പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഷൈൻ ഉൾപ്പെടെ മൂന്നുപേർ കൂടി വീട്ടിലെത്തുകയും യുവതിയെ പീഡനത്തിനിരയാക്കുകയും ചെയ്തു.

പുലർച്ചെ ആരംഭിച്ച പീഡനം വൈകുന്നേരം വരെ തുടർന്നു. വൈകീട്ട് മോചിപ്പിക്കപ്പെട്ട യുവതി സ്വന്തം കോളനിയിൽ എത്തുകയും പീഡനവിവരം എസ്‌സി/എസ്‌ടി പ്രമോട്ടറെ അറിയിക്കുകയുമായിരുന്നു. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. പിടിയിലായ രണ്ടുപേരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. മറ്റുള്ളവർ കൂടി ഉടൻ പിടിയിലാവുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

Read More >>