ട്രംപിന്റെ മുസ്ലിം വിസ നിരോധനം തടഞ്ഞ കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചു

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാലത്തേക്കും ഇറാന്‍, ഇറാക്ക്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് 90 ദിവസത്തെ വിലക്കുമാണ് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒരു ലക്ഷത്തോളം പേര്‍ക്കാണ് വിസ നിഷേധിക്കപ്പെട്ടത്.

ട്രംപിന്റെ മുസ്ലിം വിസ നിരോധനം തടഞ്ഞ കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചു

ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനു വീണ്ടും തിരിച്ചടി. ട്രംപിന്റെ മുസ്ലിം വിസ നിരോധനം തടഞ്ഞ കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചു. അഭയാര്‍ഥി വിലക്ക് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് നിര്‍ണ്ണായകമായ അപ്പീല്‍കോടതിയുടെ നീക്കം.

കഴിഞ്ഞയാഴ്ചയാണ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവ് താത്കാലികമായി തടഞ്ഞുകൊണ്ട് കീഴ്‌ക്കോടതി ഉത്തരവിട്ടത്. തീവ്രവാദ ഭീഷണിയാണ് വിലക്കിനുകാരണായി ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോയെന്നുള്ള ചോദ്യമാണ് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി ഉന്നയിച്ചത്.

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാലത്തേക്കും ഇറാന്‍, ഇറാക്ക്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് 90 ദിവസത്തെ വിലക്കുമാണ് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒരു ലക്ഷത്തോളം പേര്‍ക്കാണ് വിസ നിഷേധിക്കപ്പെട്ടത്.

ട്രംപിന്റെ വിവാദ ഉത്തരവിനെതിരേ നിരവധി ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Read More >>