സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി പി സെന്‍കുമാര്‍; ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍

ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് സെന്‍കുമാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കതിരൂര്‍ മനോജ് വധക്കേസ്, ടി പി ചന്ദ്രശേഖരന്‍, ഷൂക്കൂര്‍ വധക്കേസുകളില്‍ നടത്തിയ അന്വേഷണം ഭരണകേന്ദ്രങ്ങളെ ഭയപ്പെടുത്തി. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ അന്വേഷണം നടത്തിയത് തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി പി സെന്‍കുമാര്‍; ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍

തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. വിവിധ രാഷ്ട്രീയ കൊലപാതക്കേസുകളില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ താന്‍ നടത്തിയ സത്യസന്ധമായ അന്വേഷണമാണ് പ്രതികാര നടപടിക്കു കാരണമെന്നും സെന്‍കുമാര്‍ ആരോപിച്ചു.

ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് സെന്‍കുമാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കതിരൂര്‍ മനോജ് വധക്കേസ്, ടി പി ചന്ദ്രശേഖരന്‍, ഷൂക്കൂര്‍ വധക്കേസുകളില്‍ നടത്തിയ അന്വേഷണം ഭരണകേന്ദ്രങ്ങളെ ഭയപ്പെടുത്തി. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ അന്വേഷണം നടത്തിയത് തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.

താന്‍ ഡിജിപി ആയിരുന്നപ്പോള്‍ കണ്ണൂരില്‍ ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് നടന്നത്. എന്നാല്‍ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയ ശേഷം ഇത് ഒമ്പത് ആയി ഉയര്‍ന്നെന്നും സെന്‍കുമാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന സ്ഥലം മാറ്റങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാരിന്റെ സാഹചര്യം പരിതാപകരമാണെന്നതാണെന്നും സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ ആരോപിക്കുന്നു.

ഇതുവരെ 40 പൊലീസ് ഉദ്യോഗസ്ഥരെയാണ് ചുമതലയേറ്റ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഈ സര്‍ക്കാര്‍ തദ്സ്ഥാനത്തുനിന്ന് നീക്കിയത്. ഇത് പൊലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തടസമാകുന്നതായും സെന്‍കുമാര്‍ അപ്പീലില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Story by