എത്തിസലാത്ത് ടീം വേറെയാണ്! നെറ്റ്‌വര്‍ക്കിന്റെ വേഗത കുറഞ്ഞതിന് പ്രായശ്ചിത്തമായി വമ്പന്‍ ഓഫര്‍

യു എ ഇയിലെ ഏറ്റവും വലിയ ടെലികോം നെറ്റ് വര്‍ക്ക് കമ്പനിയായ എത്തിസലാത്തിന്റെ നെറ്റ്വര്‍ക്ക് ഡൗണ്‍ ആയത് സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എത്തിസലാത്ത് ടീം വേറെയാണ്! നെറ്റ്‌വര്‍ക്കിന്റെ വേഗത കുറഞ്ഞതിന് പ്രായശ്ചിത്തമായി വമ്പന്‍ ഓഫര്‍

പിഴവുണ്ടായാല്‍ ക്ഷമ ചോദിക്കുക മാത്രമല്ല, അതിനു പ്രായശ്ചിത്തം ചെയ്യാനും എത്തിസലാത്ത് ഒരുക്കമാണ്.

ജനുവരി 27 വെള്ളിയാഴ്ച യു എ ഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എത്തിസലാത്തിന്റെ ഇന്റര്‍നെറ്റ്, മൊബൈല്‍ കോളിംഗ് സംവിധാനത്തില്‍ തടസ്സം നേരിട്ടിരുന്നു. തുടര്‍ന്ന്, ഉപഭോക്താക്കള്‍ക്ക് ഉണ്ടായ പ്രായസത്തില്‍ കമ്പനി ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

അതുമാത്രമല്ല ഇതിനു പ്രായശ്ചിത്തമായി 1 ജി.ബി ഇന്റര്‍നെറ്റും 120 ലോക്കല്‍ കോളുകളും അന്നേ ദിവസം നെറ്റ്‌വര്‍ക്ക് സേവനം തടസ്സപ്പെട്ട ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നു എന്ന് കമ്പനി അറിയിച്ചു. ഇവര്‍ക്ക് *103# എന്ന നമ്പര്‍ ഡയല്‍ ചെയ്തു ഈ ഓഫര്‍ സ്വീകരിക്കാവുന്നതാണ്.

നെറ്റ് വര്‍ക്കിന്റെ വേഗത കുറഞ്ഞതായിരുന്നു ഉപഭോക്താക്കള്‍ നേരിട്ട തടസ്സം. പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിച്ചു സേവനം സാധാരണ നിലയിലെത്തിക്കാന്‍ കഴിഞ്ഞെങ്കിലും അത് അവഗണിക്കാന്‍ എത്തിസലാത്ത് തയ്യാറായില്ല.

തങ്ങളോട് ഉപഭോക്താക്കള്‍ പ്രകടിപ്പിച്ച വിശ്വാസ്യതയും പിന്തുണയും മാനിച്ചുകൊണ്ട് നല്‍കുന്ന ഉപഹാരമാണിത് എന്ന് കമ്പനി പറയുന്നു. ഫെബ്രുവരി 3 മുതല്‍ 8 വരെയായിരിക്കും ഈ ഓഫറിന്റെ കാലാവധി.

യു എ ഇയിലെ ഏറ്റവും വലിയ ടെലികോം നെറ്റ് വര്‍ക്ക് കമ്പനിയായ എത്തിസലാത്തിന്റെ നെറ്റ്വര്‍ക്ക് ഡൗണ്‍ ആയത് സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.