ടിപ്പറുകളുടെ മരണപ്പാച്ചിൽ; അ‌മ്മൂമ്മയോടൊപ്പം സ്കൂളിലേക്കു പോയ ഏഴുവയസ്സുകാരിക്കു ദാരുണാന്ത്യം

രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. ജയിം​സി​ന്‍റെ അ​മ്മ കു​ട്ടി​യെ റോ​ഡു മു​റി​ച്ചു ക​ട​ത്തി​വി​ടുമ്പോൾ അ‌മിത വേഗതയിൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ടി​പ്പ​ർ​ലോ​റി കു​ട്ടി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ടി​പ്പ​ർ ക​യ​റി​യി​റ​ങ്ങി. കു​ട്ടി​യെ സ്കൂളിൽ വിടാൻ ഒപ്പമെത്തിയതായിരുന്നു ജയിംസിന്റെ അ‌മ്മ.

ടിപ്പറുകളുടെ മരണപ്പാച്ചിൽ; അ‌മ്മൂമ്മയോടൊപ്പം സ്കൂളിലേക്കു പോയ ഏഴുവയസ്സുകാരിക്കു ദാരുണാന്ത്യം

ടിപ്പറുകളുടെ മരണപ്പാച്ചിൽ വീണ്ടും തുടർക്കഥയാകുന്നു. തൃശൂരിൽ സ്കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ അ‌മിതവഗേതയിൽ എത്തിയ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു. പട്ടിക്കാട് കൊ​മ്പ​ഴ ചി​റ്റി​ല​പ്പി​ള്ളി ജ​യിം​സ്-​റീ​ന ദ​മ്പതി​ക​ളു​ടെ മ​ക​ളായ എയ്ഞ്ചലാണ് മരണപ്പെട്ടത്. കൊ​മ്പ​ഴ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാണ് ഏ​യ്ഞ്ചൽ.

രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. ജയിം​സി​ന്‍റെ അ​മ്മ കു​ട്ടി​യെ റോ​ഡു മു​റി​ച്ചു ക​ട​ത്തി​വി​ടുമ്പോൾ അ‌മിത വേഗതയിൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ടി​പ്പ​ർ​ലോ​റി കു​ട്ടി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ടി​പ്പ​ർ ക​യ​റി​യി​റ​ങ്ങി. കു​ട്ടി​യെ സ്കൂളിൽ വിടാൻ ഒപ്പമെത്തിയതായിരുന്നു ജയിംസിന്റെ അ‌മ്മ.

കു​ട്ടി​യെ ഉ​ട​ൻ പീ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യെ ഇ​ടി​ച്ച​ത് തൃശൂർ ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ല്ലു​ കൊ​ണ്ടു​പോ​യി​രു​ന്ന ലോ​റി​യാ​ണ്. എയ്ഞ്ചലിന്റെ പിതാവ് ജയിംസ് വാ​ണി​യ​മ്പാ​റ​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. മാതാവ് റീ​ന തൃ​ശൂ​രി​ലെ ഒ​രു ക​ട​യി​ൽ ജീ​വ​ന​ക്കാ​രി​യാ​ണ്. സ​ഹോ​ദ​രി എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്നു അ‌ക്രമാസക്തരായ ജനക്കൂട്ടം ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഓ​ടു​ന്ന വാഹനങ്ങൾ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി നടപടികൾ എടുത്തി​ട്ടുണ്ട്.

Read More >>