കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഒളിയാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു.

കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഒളിയാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഷോപ്പിയാന്‍ ജില്ലയിലെ സൈനിക ക്യാമ്പില്‍ ഇന്ന് രാവിലെ തീവ്രവാദികള്‍ നടത്തിയ ഒളിയാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു.

ഒളിച്ചിരിക്കുന്ന ഭീകരന്‍മാരെ കണ്ടെത്താന്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഇതിനായി പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. കശ്മീരില്‍ കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കിടെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്.