പ്രതിഭ പാട്ടീലിനെക്കൊണ്ട് യേശുവേ എന്ന് വിളിപ്പിച്ച വൈദികനെ പരിചയപ്പെടാം

തന്റെ കൊച്ചുമകന്റെ രോഗം പ്രാര്‍ത്ഥിച്ച് മാറ്റിയതിന് സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയ മുന്‍ രാഷ്ട്രപതി ഇനി എന്ത് ആവശ്യമുണ്ടായാലും മന്ത്രിമാരെ വിളിക്കാതെ തന്നെ നേരിട്ട് വിളിക്കാനും ഈ വൈദികനോടു ആവശ്യപ്പെട്ടത്രേ.

പ്രതിഭ പാട്ടീലിനെക്കൊണ്ട് യേശുവേ എന്ന് വിളിപ്പിച്ച വൈദികനെ പരിചയപ്പെടാം

തന്റെ കൊച്ചുമകന്റെ ഗുരുതരമായ രോഗം പ്രാര്‍ത്ഥിച്ച് മാറ്റിയപ്പോള്‍ മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടില്‍ യേശുവേ എന്ന് വിളിച്ചതായി ഒരു വൈദികന്റെ അവകാശവാദം. ജോണ്‍ ദാസ് എന്ന വൈദികനാണ് ഫാ. ഡൊമിനിക് വളന്‍മനാല്‍ അത്ഭുത പ്രവര്‍ത്തിയാല്‍ പ്രതിഭ പാട്ടീലിനെക്കൊണ്ട് യേശുവേ എന്ന് വിളിപ്പിച്ചതായി അവകാശപ്പെടുന്നത്. പ്രതിഭ പാട്ടീലിന്റെ മകളുടെ മകനു ഗുരുതരരോഗം ബാധിച്ച് പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണത്രേ ഇരുമ്പുകെട്ടുകളെ അഴിക്കുന്ന ഫാ. ഡൊമിനികിനെക്കുറിച്ച് ആരോ അവരോടു പറഞ്ഞതെന്നു ജോണ്‍ ദാസ് പറയുന്നു.


ഉടന്‍ തന്നെ പ്രതിഭ നേരിട്ട് വിളിച്ച് ഫാ. ഡൊമിനിക്കിനോട് ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് വിമാന ടിക്കറ്റും അയച്ചുകൊടുത്തു. ഡല്‍ഹിയിലെ ആശുപത്രിയിലെത്തിയപ്പോള്‍ ശ്വാസകോശം പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ കുട്ടിയെ ഇനി രക്ഷിക്കാനാകില്ലെന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ വൈദികനോട് പറഞ്ഞു. നിങ്ങള്‍ പഠിച്ച വൈദ്യശാസ്ത്രമൊക്കെ അവിടെ നില്‍ക്കട്ടെ എന്ന് പറഞ്ഞ് ഫാ. ഡൊമിനിക് കുട്ടിയെ സന്ദര്‍ശിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് വൈദികന്‍ രോഗശാന്തി നല്‍കിയത്രേ. ഇതോടെയാണ് അത്ഭുതവും അമ്പരപ്പും കൊണ്ട് പ്രതിഭ പാട്ടീല്‍ യേശുവേ എന്ന് വിളിച്ചതെന്ന് ജോണ്‍ ദാസ് അവകാശപ്പെടുന്നത്‌
തന്റെ കൊച്ചുമകന്റെ രോഗം പ്രാര്‍ത്ഥിച്ച് മാറ്റിയതിന് സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയ മുന്‍ രാഷ്ട്രപതി ഇനി എന്ത് ആവശ്യമുണ്ടായാലും മന്ത്രിമാരെ വിളിക്കാതെ തന്നെ നേരിട്ട് വിളിക്കാനും ഈ വൈദികനോട്‌ ആവശ്യപ്പെട്ടതായി ജോണ്‍ ദാസ് പറയുന്നു