ഈ ദമ്പതികൾ 22 വർഷമായി ജീവിക്കുന്നത് ഓവുചാലിൽ

മക്കളില്ലാത്ത ഇവർക്ക് പ്രിയപ്പെട്ട വളർത്തുനായ ബ്ളാക്കിയാണ് എല്ലാം

ഈ ദമ്പതികൾ 22 വർഷമായി ജീവിക്കുന്നത് ഓവുചാലിൽ

കഴിഞ്ഞ 22 വർഷമായി കൊളംബോയിലെ ഒരു ദമ്പതികൾ ജീവിക്കുന്നത് ഓവുചാലിൽ. മിഗ്വൽ റെസ്റ്റിറപ്പോ മരിയ ഗാർഷ്യ എന്നിനി ദമ്പതികളാണ് ഇത്തരത്തിലുള്ള അപൂർവ ജീവിതം നയിക്കുന്നത്.

ലഹരിക്ക് അടിമകളായ ഇരുവരും സ്വയം തിരഞ്ഞെടുത്തതാണ് ഈ ജീവിതം എന്നതാണ് കൗതുകം. കൊളംബിയയിലെ മെഡലിൻ എന്ന മയക്കുമരുന്ന് വിൽപ്പനക്കാരുടെയും കൊള്ളക്കാരുടെയും സങ്കേതത്തിൽ വെച്ചാണ് ഇവർ 22 വർഷം മുമ്പ് കണ്ടുമുട്ടിയതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും.ലഹരി തങ്ങളുടെ ജീവിതത്തെ അത്രയധികം ബാധിച്ചതായി മനസിലാക്കിയ ഇവർ ഇപ്പോൾ ലഹരി ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദുശീലം കാരണം ആരും അഭയം കൊടുക്കാത്തതിനാലാണ് ഇരുവരും ഓവുചാലിൽ താമസമാക്കാൻ തീരുമാനിച്ചത്.
ഓവുചാലിൽ ആണെങ്കിലും അത്യാവശ്യം ആഡംബരങ്ങളൊക്കെ ഇരുവരും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. വൈദ്യുതിയും ടിവിയുമൊക്കെയുണ്ട് ഈ ഓവുചാൽ വീട്ടിൽ. മറ്റെല്ലാവരെപ്പോലെയും ഇരുവരും എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. മക്കളില്ലാത്ത ഇവർക്ക് പ്രിയപ്പെട്ട വളർത്തുനായ ബ്ളാക്കിയാണ് എല്ലാം.

Story by