മെത്രാൻ കായൽ: അടിയന്തിര അന്വേഷണം  വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മെത്രാൻ കായലിൽ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ അനുവദിച്ച രണ്ടര കോടിയോളം രൂപയുടെ വിനിയോഗത്തെ സംബന്ധിച്ചും അന്വേഷണം വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

മെത്രാൻ കായൽ: അടിയന്തിര അന്വേഷണം  വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മെത്രാൻ കായൽ ഭൂമി തട്ടിപ്പിനെക്കുറിച്ച്  സർക്കാർ അടിയന്തിര അന്വേഷണത്തിന് തയ്യാറാകണമെന്ന് മുൻ റവന്യൂ വകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ . നാരദ ന്യൂസ് പുറത്തു വിട്ട വസ്തുതകളും രേഖകളും വളരെ ഗൗരവത്തോടെ കാണുന്നു . ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മെത്രാൻ കായലിൽ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ അനുവദിച്ച രണ്ടര കോടിയോളം രൂപയുടെ വിനിയോഗത്തെ സംബന്ധിച്ചും അന്വേഷണം വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

കടലാസ് കമ്പനികളുടെ മറവിൽ കൊച്ചിയിലെ റാക്കിൻഡോ ഗ്രൂപ്പ് കൈവശപ്പെടുത്തിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നാരദാ ന്യൂസ് വാർത്ത നൽകിയിരുന്നു. തണ്ണീർമുക്കം സ്വദേശികളായ രണ്ടുപേരുടെ പേരിലാണ് ഇരുനൂറ്റി അമ്പതിലധികം ഏക്കർ ഭൂമിയുളളത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്താണ് ഭൂമിയുടെ പോക്കുവരവു നടപടികൾ നടത്തിയത്. ഭൂപരിധി ലംഘിച്ച് നൂറു കണക്കിന് ഏക്കർഭൂമി ഒരാളിന്റെ പേരിൽ എങ്ങനെ പോക്കുവരവു ചെയ്യാമെന്ന ചോദ്യമാണ് ഉയരുന്നത്.