സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ക്രീം ബേസ്ഡ് സണ്‍സക്രീന്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള ചര്‍മത്തിനാവട്ടെ, ലോഷന്‍ രൂപത്തിലുള്ള, എണ്ണമയമില്ലാത്ത സണ്‍സ്‌ക്രീന്‍ ആണ് ഉപയോഗിക്കേണ്ടത്.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

സണ്‍സ്‌ക്രീനിന്റെ യുക്തിരഹിതമായ ഉപയോഗവും സ്‌കിന്‍ ക്യാന്‍സര്‍, വൈറ്റമിന്‍ ഡി കുറയ്ക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവയിലെ കാര്‍സിനോജന്‍ പോലുള്ള രാസവസ്തുക്കളാണ് ഇതിന് കാരണമാകുന്നത്.

ഇത്തരം അപകടങ്ങളുള്ള സാഹചര്യത്തില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ ( എസ്പിഎഫ്) നോക്കിയാണ് പലരും സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുക. എസ്പിഎഫ് അളവ് കൂടുതലാണെങ്കില്‍ സൂര്യനില്‍ നിന്നും കൂടുതല്‍ സംരക്ഷണമെന്നാണ് വിശ്വാസം. എസ്പിഎഫ് 15 മുതല്‍ 50 വരെയുള്ള സണ്‍സ്‌ക്രീനുകള്‍ പല കമ്പനികളും പല പേരുകളില്‍ വിപണിയില്‍ ഇറക്കിയിട്ടുമുണ്ട്.

എന്നാല്‍ എസ്പിഎഫ് 15, 50 എന്നിവ തമ്മില്‍ വളരെ ചെറിയ അന്തരം മാത്രമേയുള്ളൂവെന്നാണ് ചര്‍മരോഗ വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ കാലാവസ്ഥയില്‍ എസ്പിഎഫ് 15ന് മുകളിലുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. എന്നാല്‍ യാതൊരു വിധ സണ്‍സ്‌ക്രീനുകളും 100 ശതമാനം സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കുന്നുമില്ല.

സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ക്രീം ബേസ്ഡ് സണ്‍സക്രീന്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള ചര്‍മത്തിനാവട്ടെ, ലോഷന്‍ രൂപത്തിലുള്ള, എണ്ണമയമില്ലാത്ത സണ്‍സ്‌ക്രീന്‍ ആണ് ഉപയോഗിക്കേണ്ടത്.

സൺ സ്ക്രീൻ ലോഷൻ പുരട്ടുന്നതിന്റെ അളവ് കൂടാനും കുറയാനും പാടില്ല. ചിലർ കൂടുതൽ പ്രയോജനം ലഭിക്കട്ടെ എന്നു കരുതി നിഷ്കർഷിച്ചതിലും കൂടിയ അളവിൽ ലോഷൻ പുരട്ടാറുണ്ട്. മറ്റ് ചിലർ ആവശ്യമുള്ളത്രയും ഉപയോഗിക്കുകയുമില്ല. ഈ രണ്ടു പ്രവണതയും സൺ സ്ക്രീനിന്റെ പൂർണ്ണമായ പ്രയോജനം നൽകുന്നില്ല

കമ്പനി നിർദ്ദേശിച്ചിരിക്കുന്ന അളവുകളിൽ സൺ സ്ക്രീൻ പുരട്ടണം. എസ്പിഎഫ് 30 അടങ്ങിയ സൺ സ്ക്രീൻ ലോഷൻ 2-3 മണിക്കൂറിന്റെ ഇടവേളകളിൽ ഉപയോഗിക്കേണ്ടതാണ്.
പുറത്തിറങ്ങുന്നതിന് ഇരുപതു മിനിറ്റ് മുമ്പുവേണം സണ്‍സ്‌ക്രീന്‍ ലോഷനോ ക്രീമോ പുരട്ടേണ്ടത്. എണ്ണമയമുള്ള ചര്‍മക്കാര്‍ ജെല്‍ രൂപത്തിലുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണു നല്ലത്.