മുഖം മറയ്ക്കാന്‍ സ്ത്രീകള്‍ ആഗ്രഹിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അധികാരമില്ല; തെരേസ മേ

ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ ബുര്‍ഖ/ഹിജാബ് നിയന്ത്രണത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു മേയുടെ ഈ അഭിപ്രായപ്രകടനം.

മുഖം മറയ്ക്കാന്‍ സ്ത്രീകള്‍ ആഗ്രഹിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അധികാരമില്ല; തെരേസ മേ

സ്ത്രീകള്‍ എന്തു ധരിക്കണം എന്ന് നിശ്ചയിക്കേണ്ടത് അവര്‍ മാത്രമാണെന്നു ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മേ. മുസ്ലിം മതവിശ്വാസികളായ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.

ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ ബുര്‍ഖ/ഹിജാബ് നിയന്ത്രണത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു മേയുടെ ഈ അഭിപ്രായപ്രകടനം.

ബുര്‍ഖ നിരോധനത്തെ ഒരു 'വിഘടിത ശ്രമം' എന്നാണ് മേ വിശേഷിപ്പിച്ചത്‌.

ബുര്‍ഖ ധരിക്കാനുള്ള സ്ത്രീകള്‍കളുടെ അവകാശത്തെ താനും പിന്തുണയ്ക്കുന്നു. അവര്‍ക്ക് എല്ലായ്പ്പോഴും അവര്‍ ആഗ്രഹിക്കുമ്പോള്‍ ഇഷ്ടമുള്ളവ ഭയം കൂടാതെ ധരിക്കാനുള്ള അനുവാദം ഈ രാജ്യത്തുണ്ടാകും. മുഖം മറയ്ക്കാന്‍ അവര്‍ ആഗ്രഹിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അധികാരമില്ല.

പൊതുജനസംവാദത്തിനിടയിലാണ് പ്രധാനമന്ത്രി തന്റെ നയം വ്യക്തമാക്കിയത്. ലോക ഹിജാബ് ദിനത്തോടനുബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭിപ്രായം അറിയാന്‍ താല്പര്യപ്പെട്ട പൊതുപ്രവര്‍ത്തകയായ തസ്മിന അഹമ്മദ് എന്ന യുവതിയ്ക്കുള്ള മറുപടിയായിട്ടാണ് മേ ബുര്‍ഖ ധരിക്കുന്നതിനെ സ്ത്രീകളുടെ തീരുമാനമായി അനുകൂലിച്ചത്.

ബ്രിട്ടണ്‍ ഒരു മതത്തെയും എതിര്‍ക്കില്ല എന്നും തെരേസ മേ പറഞ്ഞു. മതത്തിന് അതീതമായി ഈ രാജ്യം അഭയാര്‍ഥികളെ സ്വീകരിക്കും. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വേര്‍ത്തിരിവിന്റെ പ്രശ്നം ഉദിക്കുന്നതേയില്ല എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.