തര്‍ക്കങ്ങള്‍ക്കു വിരാമം; സിനിമയ്ക്കുള്ളിലെ ദേശീയഗാനത്തിന് എഴുന്നേറ്റുനില്‍ക്കേണ്ടെന്ന് സുപ്രീംകോടതി

സിനിമയിലോ ഡോക്യുമെന്ററിയിലോ ഉള്ള ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നു സുപ്രീംകോടതി. എന്നാല്‍ സിനിമയ്ക്കു മുമ്പ് തീയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും സുപ്രീംകോടതി ആവര്‍ത്തിച്ചു. സിനിമ പ്രദര്‍ശനത്തിനു മുമ്പ് തീയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ഈ സമയം കാണികള്‍ എഴുന്നേറ്റുനില്‍ക്കണമെന്നുമുള്ള ഉത്തരവ് മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിന്മേലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

തര്‍ക്കങ്ങള്‍ക്കു വിരാമം; സിനിമയ്ക്കുള്ളിലെ ദേശീയഗാനത്തിന് എഴുന്നേറ്റുനില്‍ക്കേണ്ടെന്ന് സുപ്രീംകോടതി

സിനിമയിലെ ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കണോ വേണ്ടയോ എന്ന തര്‍ക്കങ്ങള്‍ക്ക് അന്ത്യം. സിനിമയിലോ ഡോക്യുമെന്ററിയിലോ ഉള്ള ദേശീയഗാന രംഗങ്ങളില്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നു സുപ്രീംകോടതി. എന്നാല്‍ സിനിമയ്ക്കു മുമ്പ് തീയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും സുപ്രീംകോടതി ആവര്‍ത്തിച്ചു.

ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിത് ഘോഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. സിനിമ പ്രദര്‍ശനത്തിനു മുമ്പ് തീയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ഈ സമയം കാണികള്‍ എഴുന്നേറ്റുനില്‍ക്കണമെന്നുമുള്ള ഉത്തരവ് മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിന്മേലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.


ആദ്യത്തെ ഉത്തരവിനെച്ചൊല്ലി പല തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. ഐഎഫ്എഫ്‌കെയില്‍ അടക്കം ദേശീയഗാനത്തിനു എഴുന്നേല്‍ക്കാത്തവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതിനിടെ, തീയേറ്ററിലെ ദേശീയഗാനത്തിനു പുറമെ സിനിമയ്ക്കുള്ളിലെ ദേശീയഗാനത്തിനു എഴുന്നേറ്റില്ലെന്നാരോപിച്ച് പലര്‍ക്കും മര്‍ദ്ദനമേറ്റ സംഭവങ്ങളും അരങ്ങേറി. ആമിര്‍ഖാന്റെ ദംഗല്‍ സിനിമയിലെ ദേശീയഗാന രംഗത്തിനിടെയാണ് സംഭവം. കേരളത്തിലടക്കം ഇത്തരം മര്‍ദ്ദനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ഇടപെട്ടാണ് മര്‍ദ്ദകരെ തുരത്തിയത്.

Read More >>