'അണ്ണാ അവളെ ശരിയാക്കി' നടിയുടെ കാറില്‍ നിന്നു പ്രതി വിളിച്ചത് ആരെ? എംഎല്‍എ ജയിലില്‍ പ്രതിയെ തിരിച്ചറിഞ്ഞത് എങ്ങനെ?

അക്രമത്തിനു ശേഷം നടിയുടെ സാന്നിധ്യത്തില്‍ കാറില്‍ നിന്നും ഫോണ്‍ ചെയ്ത് 'അണ്ണാ അവളെ ശരിയാക്കിയെന്നു' പ്രതി പറഞ്ഞത് ആരോട്. പിടിയിലായ പ്രതിയെ കണ്ട മാത്രയില്‍ പ്രതിപക്ഷ എംഎല്‍എ തിരിച്ചറിഞ്ഞത് എങ്ങനെ?

യുവ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഒരു മാസത്തെ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ കേസില്‍ നിര്‍ണ്ണായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവം ക്രിമിനല്‍ ഗൂഢാലോചനയാണെന്നാണു പൊലീസിന്റെ നിഗമനം. അതിക്രമത്തിനു ശേഷം കേസിലെ പ്രതികളിലൊരാള്‍ ആരെയോ വിളിച്ച് ഫോണില്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

'അണ്ണാ അവളെ ശരിയാക്കി' (ശരിയാക്കിയെന്നല്ല, മറ്റൊരു പദമാണ് അക്രമികള്‍ ഉപയോഗിച്ചത് സ്ത്രീവിരുദ്ധമായതിനാല്‍ ആ പദം ഒഴിവാക്കുന്നു) എന്നു ഫോണിൽ സംസാരിച്ചത് ഇപ്പോള്‍ പിടിയിലായ പ്രതികളിലാരുമല്ല എന്നാണു പൊലീസ് നല്‍കുന്ന സൂചന. നടി നല്‍കുന്ന സൂചനയനുസരിച്ച് ഈ സമയത്ത് വാഹനം എവിടെയായിരുന്നുവെന്നു ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാനാകും.


ഇന്നലെ രാത്രി പിടിയിലായ മണികണ്ഠനും ക്രിമിനല്‍ ഗൂഢാലോചന എന്ന വാദത്തിലേയ്ക്കു വ്യക്തമായ സൂചനകള്‍ എറിയുന്നുണ്ട്. കാറില്‍ കയറിയപ്പോള്‍ മാത്രമാണു നടിയാണെന്നു മനസ്സിലായതെന്നും പള്‍സര്‍ സുനിയാണ് എല്ലാം ചെയ്തതെന്നുമാണു മണികണ്ഠന്റെ മൊഴി. പൊലീസ് ഇതു തൊണ്ട തൊടാതെ വിഴുങ്ങുന്നില്ലെങ്കിലും ഫോണില്‍ പറഞ്ഞ അണ്ണനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.


സിനിമയില്‍ കത്തിനിന്നിരുന്ന നടി ഒരു സുപ്രഭാതത്തില്‍ മലയാള സിനിമയില്‍ അപ്രസക്തയായത് എങ്ങനെയെന്നു പൊലീസ് അന്വേഷിക്കും. നടിയെ അകാരണമായി മാറ്റി നിര്‍ത്തിയപ്പോഴും സിനിമാലോകത്തുള്ള ആരും പ്രതികരിക്കാന്‍ മുന്നോട്ടു വന്നിരുന്നില്ല. സീനിയര്‍ സംവിധായകരുടെ സിനിമയില്‍ നിന്നു പോലും നടി ഒഴിവാക്കപ്പെട്ടു.

ചിത്രങ്ങള്‍ എടുത്തു ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടുകയെന്നതിനെക്കാള്‍ നടിയെ മാനസികമായി തകര്‍ക്കുകയും വിവാഹം മുടക്കുകയും ചെയ്യുകയെന്നതാണ് അക്രമത്തിനു പിന്നിലുള്ള ലക്ഷ്യമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. തൊഴില്‍പരമായും വ്യക്തിപരമായും വിദ്വേഷമുള്ളവരെ കണ്ടെത്താനാണു പൊലീസ് ശ്രമം. ബ്ലാക്മെയിലാണു ലക്ഷ്യമെങ്കില്‍ മണിക്കൂറുകളോളം കാറില്‍ ബന്ദിയാക്കി മാനസികമായി പീഡിപ്പിക്കുന്നതിനു പകരം കൃത്യം നിര്‍വഹിച്ച് എത്രയും പെട്ടെന്നു തടിതപ്പാനല്ലേ പ്രതികള്‍ ശ്രമിക്കുകയെന്ന വാദവും പൊലീസ് ഉയര്‍ത്തുന്നുണ്ട്. കൃത്യമായി പ്ലാനിങ്ങും തയ്യാറെടുപ്പും കൃത്യത്തിനു പുറകിലുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പള്‍സര്‍ സുനിയെ നിയന്ത്രിക്കുന്ന അണ്ണനെ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം നീങ്ങുന്നതെന്നു തന്നെയാണെന്നാണു വിവരം.

[caption id="attachment_82533" align="alignleft" width="328"]
പള്‍സര്‍ സുനി[/caption]

കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതി തിരുമുടിക്കുന്നു സ്വദേശി മാര്‍ട്ടി ആന്റണിയെ സബ് ജയിലില്‍ ജയില്‍ ദിനാഘോഷത്തിനിടെ പ്രതിപക്ഷ എംഎല്‍എ തിരിച്ചറിഞ്ഞതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. ഉദ്ഘാടകനായ എംഎല്‍എ പ്രസംഗത്തിനിടെ മുന്‍നിരയില്‍ ഇരിക്കുന്നയാള്‍ മാര്‍ട്ടിന്‍ ആണെന്നു തിരിച്ചറിയുകയായിരുന്നു. അവിടെ കൂടിയിരുന്ന പത്രക്കാര്‍ ആരും തന്നെ മാര്‍ട്ടിനെ തിരിച്ചറിഞ്ഞുമില്ല. മാര്‍ട്ടിന്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നതു കൊണ്ടാണു താന്‍ നടിയെ ആക്രമിച്ച കേസില്‍ രൂക്ഷപരാമര്‍ശം നടത്തിയതെന്ന് എംഎല്‍എ മാധ്യമപ്രവര്‍ത്തകരോടു പറയുകയും ചെയ്തു. എംഎല്‍എയ്ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ ചൂണ്ടിക്കാണിച്ചു കൊടുത്താകുമെന്ന വാദം മുഖവിലയ്ക്ക് എടുക്കുമ്പോള്‍ തന്നെയും എംഎല്‍എയുടെ പ്രവൃത്തി പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

ഇതിനു മുമ്പ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ അല്ല മാര്‍ട്ടിന്‍. ആദ്യമായാണ് ഇയാള്‍ ഇത്തരം കൃത്യങ്ങളില്‍ ചെന്നുപെടുന്നത്. ഒന്നു രണ്ടു തവണ മാത്രം വാര്‍ത്തകളില്‍ മിന്നിമറിഞ്ഞുപ്പോയ മാര്‍ട്ടിനെ വിവിധ വാർത്താമാദ്ധ്യമങ്ങളിലെ റിപ്പോർട്ടർമാർ തിരിച്ചറിയാതെ പോകുമ്പോഴും എംഎല്‍എ തിരിച്ചറിഞ്ഞതു മുന്‍ പരിചയം ഉണ്ടെന്ന സംശയം ഉയര്‍ത്തുന്നുണ്ട്. ജയില്‍ അധികൃതര്‍ പറഞ്ഞു കൊടുത്തിട്ടുണ്ടാകുമെന്ന വാദം എംഎല്‍എയ്ക്ക് ഉയര്‍ത്താന്‍ സാധിക്കുമെങ്കിലും എംഎല്‍എയുമായി ബന്ധമുള്ള സിനിമക്കാരെ അനാവശ്യമായി സംശയിക്കാന്‍ ഇട നല്‍കുന്നതായി എംഎല്‍എയുടെ ആ നീക്കം.

സംഭവം ക്രിമിനല്‍ ഗൂഢാലോചനയാണെന്ന വാദം ആദ്യം ഉയര്‍ത്തിയതു നടി മഞ്ജു വാര്യരാണ്. അക്രമിക്കപ്പെട്ട നടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മഞ്ജു നടിയെ സന്ദര്‍ശിച്ചതിനു ശേഷം ഈ വാദം കൂടുതല്‍ ശക്തമാക്കി. നടി നല്‍കിയ മൊഴിയിലും ഇതു ക്വട്ടേഷനാണെന്നു പള്‍സര്‍ സുനി പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.

ഡ്രൈവറെ വിലയ്‌ക്കെടുക്കുക, ഒറ്റയ്ക്കാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക, പിന്തുടരുക, റോഡില്‍ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചുകയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിലിങ്ങിനു ശ്രമിക്കുകയും ചെയ്യുക - നൂറു ശതമാനം ഇതു ക്രിമിനല്‍ ഗൂഢാലോചന തന്നെയാണെന്നു മഞ്ജു വ്യക്തമായി പറയുന്നു. അക്രമത്തിന് ഇരയാകുന്ന നടിയുടെ മൊഴിയും അതു സാധൂകരിക്കുന്നു. സിനിമയില്‍ നടിയ്ക്ക് അവസരങ്ങള്‍ നിഷേധിച്ച അണ്ണന്‍ തന്നെയാണോ അക്രമികള്‍ വിളിച്ചു പറഞ്ഞ അണ്ണന്‍ എന്നേ ഇനി അറിയാനുള്ളു.

Read More >>