ഇരുപതു വർഷങ്ങൾക്കു ശേഷം അരുന്ധതി റോയിയുടെ പുതിയ നോവൽ

ബുക്കർ സമ്മാനം നേടിയ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന നോവലിനു ശേഷം അരുന്ധതി റോയ് എഴുതിയ പുതിയ നോവൽ ഈ വർഷം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപിനസ്സ്’ എന്ന പുതിയ നോവൽ ജൂണിൽ പുറത്തിറങ്ങുമെന്ന് പ്രസാധകർ അറിയിക്കുന്നു. ആദ്യ നോവലിനു ശേഷം 20 വർഷങ്ങൾ കഴിഞ്ഞാണ് അരുന്ധതി റോയ് പുതിയ രചനയുമായി എത്തുന്നത്.

ഇന്ത്യൻ സാഹചര്യത്തിൽ കഥ പറയുന്ന നോവലിലെ കഥാപാത്രങ്ങൾ സുരക്ഷിതമായ താവളവും അർഥവും സ്നേഹവും അന്വേഷിക്കുന്നവരാണെന്ന് പ്രസാധകർ പറയുന്നു. ‘ഭ്രാന്തൻ ആത്മാക്കൾ’ എന്നാണു അരുന്ധതി തന്റെ കഥാപാത്രങ്ങളെ വിശേഷിപ്പിക്കുന്നത്. ഓൾഡ് ഡൽഹിയിലെ ഒരു ശവക്കോട്ടയിൽ താമസിക്കുന്ന ഒരാൾ, നടപ്പാതയിലെ ഒരു കുഞ്ഞ്, മരിച്ചു പോയ മകൾക്ക് കത്തുകളെഴുതുന്ന ഒരു അച്ഛൻ, തന്റെ അപാർട്ട്മെന്റിൽ പഴയ നോട്ടുപുസ്തകങ്ങൾ വായിക്കുന്ന ഒരു ഏകാകിയായ സ്ത്രീ, ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന ദമ്പതികൾ എന്നിങ്ങനെയാണു കഥാപാത്രരൂപീകരണങ്ങൾ.

ആദ്യത്തെ നോവലിനു ശേഷം അരുന്ധതി ഫിക്ഷനിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇത്രയും കാലം സാമൂഹികപ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയത്തിനെക്കുറിച്ചുമുള്ള ലേഖനങ്ങൾ മാത്രമായിരുന്നു അവർ എഴുതിയിരുന്നത്. നടൻ ജോൺ ക്യൂസാക്കുമൊത്ത് നടത്തിയ എഡ്വേർഡ് സ്നോഡനുമായുള്ള സംഭാഷണങ്ങൾ അടങ്ങിയ ‘തിംഗ്സ് ദാറ്റ് കാൻ ആന്റ് കനോട്ട് ബി സെഡ്’ എന്ന പുസ്തകം വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇരുപത് വർഷങ്ങൾക്കു ശേഷം അരുന്ധതി പുതിയ കഥയുമായി വരുമ്പോൾ വായനക്കാർക്കു പ്രതീക്ഷയും ആകാംക്ഷയും ഉണ്ടാകുമെന്നതിൽ സംശയമില്ല ജൂൺ 6 വരെ കാത്തിരിക്കേണ്ടി വരും നോവൽ വായക്കാരിലെത്താൻ. പുസ്തകത്തിന്റെ കവർ പ്രസാധകർ പുറത്തു വിട്ടു കഴിഞ്ഞു.