മമ്മൂട്ടിയുടെ മാസ് ഇൻട്രോ: ദ ഗ്രേറ്റ് ഫാദര്‍ ടീസര്‍

മമ്മൂട്ടിച്ചിത്രം ദ ഗ്രേറ്റ് ഫാദറിൻറെ ടീസർ കാണാം.

മമ്മൂട്ടിയുടെ മാസ് ഇൻട്രോ: ദ ഗ്രേറ്റ് ഫാദര്‍ ടീസര്‍

പൃഥ്വിരാജ് നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രം 'ദ ഗ്രേറ്റ് ഫാദറി'ന്റെ ടീസര്‍ പുറത്ത്. മോഷന്‍ പോസ്റ്ററിലെ പോലെ തന്നെ മാസ് ഇന്‍ട്രോയിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം എസ്രയ്‌ക്കൊപ്പം തീയേറ്ററുകളില്‍ റിലീസ് ചെയ്തശേഷമാണ് ഓണ്‍ലൈനിലെത്തിയത്. നവാഗതനായ ഹനീഫ് ആദേനി സംവിധാനം ചെയ്യുന്ന ചിത്രം മധ്യതിരുവിതാംകൂറിലെ ബില്‍ഡറായ ഡേവിഡ് നൈനാന്റെ കഥയാണ് പറയുന്നത്. സ്‌നഹേ നായികയായ ചിത്രത്തില്‍ ബേബി അനിഖ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്നു.തമിഴ് നടന്‍ ആര്യയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ചാന്ദ്‌നി, മുകുന്ദന്‍ മേനോന്‍, കലാഭവന്‍ പ്രജോദ്, ഇര്‍ഷാദ്, തുടങ്ങിയവരും ഈ ചിത്രത്തിലെ താരങ്ങളാണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം. റോബിരാജ് വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ്- നൗഫല്‍ അബ്ദുള്ള, കലാസംവിധാനം- സുഭാഷ് കരുണ്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാജി പാടൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- പീയൂഷ് എം., ഹരിസുതന്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- മിഥുന്‍ എബ്രഹാം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- ഷബീര്‍ വലവെട്ടത്ത്.