എച്ച്-1 ബി വിസ: അറിയേണ്ട 10 കാര്യങ്ങൾ

എച്ച്-1 ബി വിസ ഉപയോഗിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്നതിൽ ഇന്ത്യക്കാർ വളരെ മുന്നിലാണു. അതുകൊണ്ടു തന്നെ പുതിയ നിയമങ്ങൾ വന്നാൽ വൻ തോതിലുള്ള തൊഴിൽ നഷ്ടം ഇന്ത്യയിൽ നിന്നുമുള്ള പ്രൊഫഷണലുകൾക്കു നേരിടേണ്ടി വരുമെന്ന ആശങ്കയുണ്ട്.

എച്ച്-1 ബി വിസ: അറിയേണ്ട 10 കാര്യങ്ങൾ

അമേരിക്കയിലെ തൊഴിൽ ദാതാക്കൾക്കു മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്ന യോഗ്യതകൾ ഉള്ള തൊഴിലാളികളെ കൊണ്ടുവരുന്നതിനായുള്ള പദ്ധതിയാണു എച്ച്-1 ബി വിസ പ്രോഗ്രാം. ട്രം പ് ഭരണകൂടം അമേരിക്കക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എച്ച്-1 ബി വിസ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നു അറിയുന്നു. എച്ച്-1 ബി വിസ ഉപയോഗിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്നതിൽ ഇന്ത്യക്കാർ വളരെ മുന്നിലാണു. അതുകൊണ്ടു തന്നെ പുതിയ നിയമങ്ങൾ വന്നാൽ വൻ തോതിലുള്ള തൊഴിൽ നഷ്ടം ഇന്ത്യയിൽ നിന്നുമുള്ള പ്രൊഫഷണലുകൾക്കു നേരിടേണ്ടി വരുമെന്ന ആശങ്കയുണ്ട്. എച്ച്-1 ബി വിസയെക്കുറിച്ചു ചില കാര്യങ്ങൾ:


  1. ഒരു വർഷം 65, 000 എച്ച്-1 ബി വിസയാണു അമേരിക്ക നൽകുന്നതു. യു എസ്സിൽ പഠനത്തിനായി പോകാനാഗ്രഹിക്കുന്ന വിദേശവിദ്യാർഥികൾക്കായി 20, 000 വിസയും അനുവദിക്കുന്നു.

  2. യു എസ് ഡിപാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അറിയിക്കുന്നതു പ്രകാരം 2014 ഇൽ 70 ശതമാനം എച്ച്-1 ബി വിസയും നേടിയതു ഇന്ത്യാക്കാരാണു.

  3. ഇന്ത്യയിൽ നിന്നുമുള്ള ഏതാണ്ടു 3 തൊട്ടു 3.5 ലക്ഷം എഞ്ചിനീയർമാർ എച്ച്-1 ബി വിസയിൽ ജോലി ചെയ്യുന്നവരാണു.

  4. 2016 ഇൽ ലോകമാകമാനം നൽകിയ എച്ച്-1 ബി വിസയിൽ 72 ശതമാനവും നേടിയതു ഇന്ത്യാക്കാരായിരുന്നു.

  5. ഇതേ കാലയളവിൽ 30 ശതമാനം എൽ-1 വിസയും ഇന്ത്യാക്കാർ നേടി.

  6. എൽ-1 വിസയുടെ ഗുണം എന്താണെന്നാൽ ഒരോ വർഷവും നൽകുന്നതിൽ പരിധിയില്ലെന്നാണു.

  7. പരിഗണയയിലുള്ള നിയമം അനുസരിച്ചു ആദ്യം അമേരിക്കക്കാരെ ജോലിക്കെടുക്കാൻ ശ്രമിക്കണം. വിദേശികളെ ആണു ഉദ്ദേശിക്കുന്നതെങ്കിൽ ഏറ്റവും കൂടുതൽ ശമ്പളമുള്ള തസ്തികയിലേക്കായിരിക്കണം (അത്തരം തസ്തികകൾ കുറവായിരിക്കും എന്നതു കാരണം).

  8. നിയമം പ്രാബല്യത്തിൽ വന്നാൽ മൈക്രോസോഫ്റ്റ്, ആമസോൺ, ആപ്പിൾ തുടങ്ങിയ വൻ കിട കമ്പനികൾക്കു തിരിച്ചടിയാകും.

  9. ഇന്ത്യൻ ഭീമന്മാരായ ഇൻഫോസിസ്, വിപ്രോ മുതലായ കമ്പനികളിലും സമഗ്രമായ മാറ്റങ്ങൾ വരും.

  10. എച്ച്-1 ബി വിസയിൽ വരുന്നവരുടെ കുറഞ്ഞ ശമ്പളം വർഷത്തിൽ 60, 000 ഡോളർ എന്നതിൽ നിന്നും 130, 000 ഡോളർ ആക്കണമെന്നും നിർദ്ദേശമുണ്ടു (ഇതു തദ്ദേശീയരെ നിയമിക്കാൻ കമ്പനികളെ പ്രേരിപ്പിക്കും).