വീരഭദ്രന് 'സ്വർണ്ണമീശ'; കെ സി ആർ സംഭാവനകൾ തുടരുന്നു

ഫെബ്രുവരി 22 നു ചന്ദ്രശേഖർ റാവു 14.90 കിലോഗ്രാം ഭാരമുള്ള സാലിഗ്രാമഹാരവും 4.65 കിലോഗ്രാം ഭാരമുള്ള ഹാരവും ക്ഷേത്രങ്ങൾക്ക് സംഭാവന നൽകിയിരുന്നു. നികുതിദായകരുടെ പണമെടുത്ത് സ്വന്തം നേർച്ചകൾ പൂർത്തികരിക്കുന്നതിനെതിരെ മുറുമുറുപ്പുകൾ ഉയരുന്നതിനെടെയാണ് സ്വർണ്ണമീശ സംഭാവന ചെയ്യാൻ പോകുന്നത്.

വീരഭദ്രന്

തിരുപ്പതി ക്ഷേത്രത്തിലേയ്ക്കു 5.5 കോടി മതിപ്പ് വരുന്ന സ്വർണം സംഭാവന ചെയ്ത ശേഷം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വീണ്ടും ഭീമൻ സംഭാവനയുമായി എത്തുന്നു. കുറവി വീരഭദ്രസ്വാമി ക്ഷേത്രത്തിലേയ്ക്ക് 75, 000 രൂപാ വില വരുന്ന ‘സ്വർണ്ണമീശ’യാണ് ഇത്തവണത്തെ സംഭാവന.

ഫെബ്രുവരി 22 നു ചന്ദ്രശേഖർ റാവു 14.90 കിലോഗ്രാം ഭാരമുള്ള സാലിഗ്രാമഹാരവും 4.65 കിലോഗ്രാം ഭാരമുള്ള ഹാരവും ക്ഷേത്രങ്ങൾക്ക് സംഭാവന നൽകിയിരുന്നു. നികുതിദായകരുടെ പണമെടുത്ത് സ്വന്തം നേർച്ചകൾ പൂർത്തികരിക്കുന്നതിനെതിരെ മുറുമുറുപ്പുകൾ ഉയരുന്നതിനെടെയാണ് സ്വർണ്ണമീശ സംഭാവന ചെയ്യാൻ പോകുന്നത്.

പ്രത്യേക തെലങ്കാന സംസ്ഥാനം വേണമെന്ന പ്രാർഥന സഫലമായതിനാണ്‌ തിരുപ്പതി ക്ഷേത്രത്തിൽ സ്വർണ്ണം കൊടുത്തത്. കോൺഗ്രസ്സും ബിജെപിയും വിമർശനങ്ങളുമായി എത്തിയെങ്കിലും കെ സി ആർ തന്റെ നേർച്ചകളുമായി മുന്നോട്ട് പോകുകയായിരുന്നു. വാറങ്കലിലെ ഭദ്രകാളി ക്ഷേത്രത്തിന് ഒരു സ്വർണ്ണ കിരീടം സംഭാവന നൽകാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

ഇതിനെല്ലാമുള്ള പണം ചന്ദ്രശേഖർ റാവുവിന്റെ സ്വന്തം പണത്തിൽ നിന്നുമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തകർച്ച നേരിടുന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി മാറ്റി വച്ചിട്ടുള്ള പണത്തിൽ നിന്നുമാണ് സംഭാവനകൾ ഒഴുകുന്നതെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

Read More >>