റോഡപകടത്തിൽപ്പെട്ടു അരമണിക്കൂർ റോഡിൽ: സഹായം കിട്ടാതെ യുവാവ്‌ മരിച്ചു; മനുഷ്യത്വരാഹിത്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടി

അൻവർ അലി എന്ന ചെറുപ്പക്കാരനാണു ഈ ദുരനുഭവം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അലി സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്‌ തട്ടി വീഴുകയായിരുന്നു. അപ്പോൾത്തന്നെ അവിടെ ആളുകള്‍ തടിച്ചുകൂടിയെങ്കിലും അലിയെ സഹായിക്കാൻ ആരും തയ്യാറായില്ല. ചോര വാർന്നു കിടക്കുകയായിരുന്ന അലിയുടെ ഫോട്ടോ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു എല്ലാവരും.

റോഡപകടത്തിൽപ്പെട്ടു അരമണിക്കൂർ റോഡിൽ: സഹായം കിട്ടാതെ യുവാവ്‌ മരിച്ചു; മനുഷ്യത്വരാഹിത്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടി

വാഹനാപകടത്തില്‍പ്പെട്ടു മുറിവേറ്റ്‌ വഴിയിൽ കിടന്ന യുവാവിനെ സഹായിക്കാൻ ആരുമുണ്ടായില്ല. പക്ഷേ, വഴിയേ പോകുന്നവരെല്ലാം ഫോണിൽ ഫോട്ടോ എടുക്കാൻ മറന്നില്ല. കർണ്ണാടകയിലെ കൊപ്പൽ പട്ടണത്തിനായിരുന്നു സംഭവം.

അൻവർ അലി എന്ന ചെറുപ്പക്കാരനാണു ഈ ദുരനുഭവം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അലി സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്‌ തട്ടി വീഴുകയായിരുന്നു. അപ്പോൾത്തന്നെ അവിടെ ആളുകള്‍ തടിച്ചുകൂടിയെങ്കിലും അലിയെ സഹായിക്കാൻ ആരും തയ്യാറായില്ല. ചോര വാർന്നു കിടക്കുകയായിരുന്ന അലിയുടെ ഫോട്ടോ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു എല്ലാവരും.
ഏതാണ്ടു 30 മിനിറ്റുകളോളം അലി അതേ നിലയിൽ റോഡിൽ കിടന്നു. പിന്നീട് ആംബുലൻസ് എത്തുകയും ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ വച്ച്‌ അലി മരണത്തിനു കീഴടങ്ങുകയായിരുന്നു. അല്പം മുമ്പു കൊണ്ടുവന്നിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

സംഭവത്തെ തുടർന്നു കൊപ്പൽ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. പതിവായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണതെന്ന് സമീപവാസികൾ പറയുന്നു.