അക്രമം പൊട്ടിപ്പടർന്ന നാളുകൾ, ആത്മാഹൂതി ചെയ്ത 16 ജീവിതങ്ങൾ... അഴിമതിക്കേസ് വിധിയുടെ തമിഴ്നാടോർമ്മകൾ

അമ്മയോടു ജനങ്ങൾക്കുളള ഹൃദയബന്ധമാണ് ഇത്തരം സംഭവങ്ങളിൽ പ്രതിഫലിക്കുന്നതെന്നായിരുന്നു പാർടിയുടെ വനിതാവിഭാഗത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി സി ആർ സരസ്വതിയുടെ പ്രതികരണം. എന്നാൽ ഒറ്റ നേതാവുപോലും ആത്മഹത്യ ചെയ്തതായി റിപ്പോർട്ടില്ല.

അക്രമം പൊട്ടിപ്പടർന്ന നാളുകൾ, ആത്മാഹൂതി ചെയ്ത 16 ജീവിതങ്ങൾ... അഴിമതിക്കേസ് വിധിയുടെ തമിഴ്നാടോർമ്മകൾ

അഴിമതിക്കേസിൽ ജയലളിതയടക്കം നാലുപേർക്കു വിചാരണക്കോടതി വിധിച്ച ജയിൽശിക്ഷയുടെ പേരിൽ മൂന്നു വർഷങ്ങൾക്കു മുമ്പ് തമിനാട് സാക്ഷ്യം വഹിച്ചത് പതിനാറു പേരുടെ ആത്മഹത്യയ്ക്കും കലാപത്തിനും. തീകൊളുത്തിയും കെട്ടിത്തൂങ്ങിയുമാണ് അമ്മയ്ക്കു ശിക്ഷ വിധിച്ച കോടതിയോട് തമിഴ് മക്കൾ പ്രതികരിച്ചത്. സ്വയം തീകൊളുത്തി മരിച്ചവരിൽ മധുരയിലെ നാഗലക്ഷ്മി, തിരുച്ചിയിലെ ജോനാഷാ എന്നീ രണ്ടു പ്ലസ് ടു വിദ്യാർത്ഥിനികളും ഉണ്ടായിരുന്നു.

2014 സെപ്തംബർ 27നാണ് വിധി പുറത്തുവന്നത്. ഒട്ടേറെ നാടകീയ രംഗങ്ങൾക്ക് കോടതി പരിസരം സാക്ഷിയായി. കോടതി പരിസരം നിറഞ്ഞു കവിഞ്ഞ പാർടി പ്രവർത്തകർ സൃഷ്ടിച്ച പ്രശ്നങ്ങൾ മൂലം വൈകുന്നേരം മൂന്നു മണി വരെ വിധി പ്രഖ്യാപനം നടന്നില്ല. വൈകുന്നേരം അഞ്ചു മണിയോടെയാണ് പൂർണരൂപത്തിൽ വിധി പ്രസ്താവ്യം പുറത്തുവന്നത്. അതോടെ തമിഴ്നാടിനു തീ പിടിച്ചു.

എഐഎഡിഎംകെയുടെ സജീവ പ്രവർത്തകനായിരുന്ന ചെന്നൈ വലസരവാക്കം സ്വദേശി എസ് വെങ്കിടേശന്റേതായിരുന്നു റിപ്പോർട്ടു ചെയ്യപ്പെട്ട ആദ്യത്തെ ആത്മാഹൂതി. തലവഴിയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ വെങ്കിടേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓടിക്കോണ്ടിരിക്കുന്ന ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവവും റിപ്പോർട്ടു ചെയ്യപ്പെട്ടു. തെങ്കാശിയ്ക്കടുത്ത് പാവൂർച്ചിത്തിരത്തിൽ നലൈരാമാണ് ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുന്നിലേയ്ക്കു ചാടി ആത്മഹത്യ ചെയ്തത്.

കാഞ്ചീപുരത്ത് സർക്കാർ ബസ് തടഞ്ഞു നിർത്തി ജനക്കൂട്ടം തീയിട്ടു. ആളപായം ഉണ്ടായില്ല.

Read More >>