തമിഴ്നാട് രാഷ്ട്രീയം കലങ്ങി മറിയുന്നു; പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും ശശികല പുറത്താക്കി: എഡിഎംകെ പിളർപ്പിലേക്ക്

എഡിഎംകെയിൽ പ്രശ്നങ്ങളുണ്ടെന്ന വാദത്തെ തള്ളി ശശികലയും രംഗത്തെത്തിയിരുന്നു. എഐഡിഎംകെയില്‍ യാതൊരു പ്രശ്നങ്ങളുമില്ല. പനീര്‍ശെല്‍വത്തെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. എഐഡിഎംകെ ഒരു കുടുംബമാണ്.പാര്‍ട്ടിയും എംഎല്‍എമാരും തനിക്കൊപ്പമാണ്. പനീര്‍ശെല്‍വത്തിന് പിന്നില്‍ ഡിഎംകെയാണെന്നും ശശികല വ്യക്തമാക്കി- ശശികല പറഞ്ഞു.

തമിഴ്നാട് രാഷ്ട്രീയം കലങ്ങി മറിയുന്നു; പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും ശശികല പുറത്താക്കി: എഡിഎംകെ പിളർപ്പിലേക്ക്

തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു. തനിക്കെതിരെ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയ ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കുന്നതായി എഡിഎംകെ അ‌ധ്യക്ഷ വി കെ ശശികല അറിയിച്ചു. പുതിയ ട്രഷററായി ദിന്‍ഡിഗല്‍ ശ്രീനിവാസനെ തെരഞ്ഞെടുത്തതായും അവര്‍ അറിയിച്ചു. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ പറഞ്ഞു.

ചെന്നൈ മറീനബീച്ചില്‍ ജയലളിത സമാധിയില്‍ പനീര്‍ശെല്‍വം നടത്തിയ നിര്‍ണായക നീക്കങ്ങളാണ് തമിഴ്നാട്ടിൽ അ‌സാധാരണ രാഷ്ട്രീയ നീക്കങ്ങൾക്കു വഴിവച്ചത്. ശ​ശി​ക​ല​യെ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യോ മു​ഖ്യ​മ​ന്ത്രി​യോ ആ​ക്കാ​ൻ അ​ന്ത​രി​ച്ച ജ​യ​ല​ളി​ത ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്ന് പനീർശെൽവം പറഞ്ഞി​രുന്നു. ഇ​തോ​ടെ ശ​ശി​ക​ല മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​ക്കേ​ണ്ട ഗ​വ​ർ​ണ​ർ വി​ദ്യാ​സാ​ഗ​ർ റാ​വു ഡ​ൽ​ഹി​വ​ഴി മും​ബൈ​ക്ക് പോ​കു​ക​യും ചെ​യ്തു.


പാ​ർ​ട്ടി പി​ള​ർ​പ്പി​ലേ​ക്കു നീ​ങ്ങു​ന്ന സൂ​ച​ന​യാ​ണ് പ​നീ​ർ​ശെ​ൽ​വം ന​ൽ​കി​യ​ത്. ത​​​ന്നെ നി​​​ർ​​​ബ​​​ന്ധി​​​പ്പി​​​ച്ച് രാ​​​ജി​​​വ​​​യ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ച​​​ത് എ​​​ന്തി​​​നെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്നും പ​​​നീ​​​ർ​​​ശെ​​​ൽ​​​വം പ​​​റ​​​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ 70 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ജ​യ ത​ന്നോ​ടു ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​താ​യി പ​നീ​ർ​ശെ​ൽ​വം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ മ​ധു​സൂ​ദ​ന​നെ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യാ​ക്കാ​നും ന​ല്ല ജ​ന​പി​ന്തു​ണ​യു​ള്ള​യാ​ളെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ജ​യ പ​റ​ഞ്ഞി​ട്ടാ​ണ് ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യതെന്നും സ​മാ​ധി​സ്ഥ​ല​ത്ത് വ​ന്ന​തു മ​നഃ​സാ​ക്ഷി​യു​ടെ പ്രേ​ര​ണ​യി​ലാ​ണെന്നും അ‌ദ്ദേഹം പറഞ്ഞു. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ന​ല്ല​കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നായെന്നുള്ള വിശ്വാസമുണ്ട്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തുകയും ജെ​ല്ലി​ക്കെ​ട്ട് പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്യുകയുമുണ്ടായി. ജ​യ​യു​ടെ ആ​ത്മാ​വ് നി​ർ​ദേ​ശി​ച്ചി​ട്ടാ​ണ് താ​ൻ ഇ​തെ​ല്ലാം വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.

എഡിഎംകെയിൽ പ്രശ്നങ്ങളുണ്ടെന്ന വാദത്തെ തള്ളി ശശികലയും രംഗത്തെത്തിയിരുന്നു. എഐഡിഎംകെയില്‍ യാതൊരു പ്രശ്നങ്ങളുമില്ല. പനീര്‍ശെല്‍വത്തെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. എഐഡിഎംകെ ഒരു കുടുംബമാണ്.പാര്‍ട്ടിയും എംഎല്‍എമാരും തനിക്കൊപ്പമാണ്. പനീര്‍ശെല്‍വത്തിന് പിന്നില്‍ ഡിഎംകെയാണെന്നും ശശികല വ്യക്തമാക്കി- ശശികല പറഞ്ഞു.

ശശികലയ്ക്കൊപ്പം തന്നെ എഐഡിഎംകെയിലെ മറ്റൊരു നേതാവായ തമ്പിദുരൈയും പനീര്‍ശെല്‍വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയെ പിന്നില്‍ നിന്നും കുത്തിയ പനീര്‍ശെല്‍വം ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും ഡിഎംകെയുടെ നാടകത്തിന് അദ്ദേഹം കൂട്ടുനില്‍ക്കുകയാണെന്നും തമ്പി ദു​രൈപറഞ്ഞു. തങ്ങള്‍ക്ക് 134 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അ‌ദ്ദഹം അ‌വകാശപ്പെട്ടു. ശശികലയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നും തമ്പിദുരൈ പറഞ്ഞു.

എന്നാൽ പാര്‍ട്ടിയുടെ ട്രഷററാക്കിയത് ജയലളിതയാണെന്നും മറ്റാര് പറഞ്ഞാലും താന്‍ സ്ഥാനത്തുനിന്ന് മാറില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുണ്ട്.