ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; ആവശ്യമെങ്കില്‍ രാജി പിന്‍വലിക്കുമെന്ന് പനീര്‍ശെല്‍വം

ഇതിനിടെ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശശികലയ്ക്കെതിരെ പനീര്‍ശെല്‍വം രംഗത്തെത്തിയ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; ആവശ്യമെങ്കില്‍ രാജി പിന്‍വലിക്കുമെന്ന് പനീര്‍ശെല്‍വം

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ് സമ്മാനിച്ചു രാജിവച്ച മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ വാര്‍ത്താ സമ്മേളനം. ആവശ്യമെങ്കില്‍ താന്‍ രാജി പിന്‍വലിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജയലളിതയുടെ മരണത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച വിവരവും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിക്കു പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കണം. ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ കാണും. അതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കും- പനീര്‍ശെല്‍വം പറഞ്ഞു.


ഇതിനിടെ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശശികലയ്ക്കെതിരെ പനീര്‍ശെല്‍വം രംഗത്തെത്തിയ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. നേരത്തേ ജനങ്ങളും പാര്‍ട്ടിയും ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ മുംബൈയിലുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗവര്‍ണര്‍ യാത്ര നീട്ടിവെച്ചതായാണ് വിവരം.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എഐഎഡിഎംകെ ആസ്ഥാനത്ത് ചര്‍ച്ചകള്‍ നടക്കുകയാണ്. പാര്‍ട്ടി എംഎല്‍എമാരുടെ നിര്‍ണായക യോഗം പാര്‍ട്ടി ആസ്ഥാനത്ത് നടക്കുമെന്നും സൂചനകളുണ്ട്.

ശശികല മുഖ്യമന്ത്രിയാകുന്നത് ജലയളിത ആഗ്രഹിച്ചിരുന്നില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞിരുന്നു. ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താന്‍ ആശുപത്രിയില്‍ ചെന്നെങ്കിലും തന്നെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.പിന്നണി കഥകളുടെ 10 ശതമാനം മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്നും ഇനിയും കൂടുതല്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.