എഡിഎംകെ അക്കൗണ്ടുകളില്‍നിന്നു പണമിടപാടുകള്‍ അനുവദിക്കരുതെന്നു ബാങ്കുള്‍ക്കു പനീര്‍ശെല്‍വത്തിന്റെ നിര്‍ദ്ദേശം

കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ പനീര്‍ശെല്‍വത്തെ നീക്കിയതായി ശശികല പ്രഖ്യാപിച്ചിരുന്നു. പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെയായിരുന്നു ഈ നടപടി

എഡിഎംകെ അക്കൗണ്ടുകളില്‍നിന്നു പണമിടപാടുകള്‍ അനുവദിക്കരുതെന്നു ബാങ്കുള്‍ക്കു പനീര്‍ശെല്‍വത്തിന്റെ നിര്‍ദ്ദേശം

എഡിഎംകെ അക്കൗണ്ടുകളില്‍നിന്നു പണമിടപാടുകള്‍ അനുവദിക്കുന്നതിനു തടയിട്ട് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. പാര്‍ട്ടി അക്കൗണ്ടുകളില്‍നിന്നും പണം പഇനവലിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കരുതെന്നു കാട്ടി പനീര്‍ശെല്‍വം ബാങ്കുകള്‍ക്കു കത്തെഴുതി. താന്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ട്രഷററെന്നും തന്റെ അനുവാദമില്ലാതെ ഒരു ഇടപാടും അനുവദിക്കരുതെന്നും അദ്ദേഹം കത്തിലൂടെ നിര്‍മദ്ദശം നല്‍കി.

കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ പനീര്‍ശെല്‍വത്തെ നീക്കിയതായി ശശികല പ്രഖ്യാപിച്ചിരുന്നു. പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെയായിരുന്നു ഈ നടപടി. പോയസ് ഗാര്‍ഡനില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലായിരുന്നു തീരുമാനമുണ്ടായത്. പകരം വനം മന്ത്രി ഡിണ്ടുഗല്‍ സി ശ്രീനിവാസനെ ട്രഷററായി നിയമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാതെയാണ് ഒപിഎസ് ബാങ്കുകള്‍ക്കു കത്തെഴുതിയിരിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതമിഴ്‌നാട്ടില്‍ തനിക്കു പിന്തുണ നല്‍കുന്ന എംഎല്‍എമാരെ ശശികല രാഷ്ട്രപതിക്കു മുന്നില്‍ ഹാജരാക്കാനാണ് ശശികയുടെ നീക്കം. അതിന്റെ ഭാഗമായി പിന്തുണയ്ക്കുന്ന എംഎല്‍എമാരെ അജ്ഞാത കേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More >>