രഹസ്യബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കര്‍ തള്ളി; തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പു തുടങ്ങി

ആറു ബ്ലോക്കുകളായി തിരിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. . ഒറ്റ ബ്ലോക്കില്‍ 38 എംഎല്‍എമാരാണ് ഇരിക്കുന്നത്. അണ്ണാ ഡിഎംകെ എംഎല്‍എമാരെ തടവുപുള്ളികളാക്കിയാണ് നിയമസഭയിലെത്തിച്ചിരിക്കുന്നതെന്ന് സ്റ്റാലിനും പറഞ്ഞു.

രഹസ്യബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കര്‍ തള്ളി; തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പു തുടങ്ങി

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പു തുടങ്ങി. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രഹസ്യബാലറ്റ് വേണമെന്ന് ഒ. പനീര്‍ശെല്‍വവും പ്രതിപക്ഷ നേതാവ് സ്റ്റാലിനും ആവശ്യപ്പെട്ടുവെങ്കിലും അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പി. ധനപാല്‍ പറഞ്ഞു.

ഇതിനെ തുടര്‍ന്ന് പനീര്‍ശെല്‍വത്തെ അനുകൂലിച്ച് ഡിഎംകെ അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ മുദ്രാവാക്യം മുഴക്കി. ജനങ്ങളുടെ ശബ്ദമാകണം എംഎല്‍എമാര്‍ സഭയില്‍ ഉയര്‍ത്തേണ്ടതെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ആറു ബ്ലോക്കുകളായി തിരിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. . ഒറ്റ ബ്ലോക്കില്‍ 38 എംഎല്‍എമാരാണ് ഇരിക്കുന്നത്. അണ്ണാ ഡിഎംകെ എംഎല്‍എമാരെ തടവുപുള്ളികളാക്കിയാണ് നിയമസഭയിലെത്തിച്ചിരിക്കുന്നതെന്ന് സ്റ്റാലിനും പറഞ്ഞു.

ഇതിനിടെ നിയമസഭയില്‍ പ്രവേശിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.