ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം; തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി പാണ്ഡ്യരാജന്‍ പനീര്‍ സെല്‍വം പക്ഷത്തെത്തി

ട്വിറ്ററിലൂടെയാണ് പാണ്ഡ്യരാജന്‍ ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ജയലളിതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം; തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി പാണ്ഡ്യരാജന്‍ പനീര്‍ സെല്‍വം പക്ഷത്തെത്തി

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ പനീര്‍സെല്‍വം- ശശികല പോര് അനുദിനം മുറുകിക്കൊണ്ടിരിക്കുകയാണ്. ശശികലപക്ഷത്തുള്ള എംഎല്‍മാര്‍ ഒപിഎസ് പക്ഷത്തേക്ക് അടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി പാണ്ഡ്യരാജന്‍ പനീര്‍ സെല്‍വം പക്ഷത്തേക്ക് കൂറുമാറിയതാണ് അവസാനമായുണ്ടായ സംഭവവികാസം.

ട്വിറ്ററിലൂടെയാണ് പാണ്ഡ്യരാജന്‍ ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ജയലളിതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് അണ്ണാ ഡിഎംകെ എംപിമാര്‍ ഇന്നു രാവിലെ ഒപിഎസ് പക്ഷത്തേക്ക് വന്നിരുന്നു.