തമിഴ്നാട് ഗവർണർ സി വിദ്യാസാഗർ റാവു ചെന്നൈയിൽ

വൈകുന്നേരത്തെ ചർച്ചയിൽ പാർട്ടിയിലെ തന്റെ പിന്തുണ അറിയിക്കാനുള്ള അനുമതി പനീർശെൽവം ഗവർണറോടു തേടുമെന്നും അറിയുന്നു. രാത്രി ശശികല തന്നെ പിന്തുണയ്ക്കുന്ന എം എൽ ഏമായുടെ എണ്ണം കാണിച്ച് മന്ത്രിസഭയുണ്ടാക്കാനുള്ള അനുവാദം ഗവർണറോടു തേടുമെന്നും വിവരമുണ്ട്.

തമിഴ്നാട് ഗവർണർ സി വിദ്യാസാഗർ റാവു ചെന്നൈയിൽ

തമിഴ്നാട് ഗവർണർ സി വിദ്യാസാഗർ റാവു ചെന്നൈയിൽ എത്തി. വൈകുന്നേരം 5 മണിയ്ക്കു മുഖ്യമന്ത്രി ഒ പനീർശെൽവവുമായും 7.30 ന് വി കെ ശശികലയുമായും കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.

തമിഴകത്തു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങൾക്കു തീരുമാനം ഉണ്ടാകുമോയെന്നറിയാൻ ഗവർണറുടെ വരവും കാത്തിരിക്കുകയായിരുന്നു നേതാക്കളും ജനങ്ങളും. മഹാരാഷ്ട്ര ഗവർണറായ വിദ്യാസാഗർ തമിഴ് നാടിന്റേയും ചുമതല വഹിക്കുന്നുണ്ട്.